കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാനായി ശ്രമിക്കവേ കൂടെയുണ്ടായിരുന്നയാള്‍ ശ്വാസംമുട്ടി മരിച്ചു

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോള്‍ കുഴഞ്ഞു വീണയാളെ രക്ഷിക്കാനായി ശ്രമിക്കവേ ഒപ്പമുണ്ടായിരുന്നയാള്‍ ശ്വാസംമുട്ടി മരിച്ചു. മലയാലപ്പുഴ താഴം ഇലക്കുളത്ത് വീട്ടില്‍ ബി.രഘു (51) ആണ് മരിച്ചത്.
മൈലപ്ര മേക്കൊഴൂരിലുള്ള വീട്ടില്‍ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. കിണര്‍ വൃത്തിയാക്കുന്ന ജോലിക്കായി തനിക്കൊപ്പം എത്തിയ വേലായുധനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രഘുവിന് സ്വന്തം ജീവന് നഷ്ടപ്പെട്ടത് . 45 അടി ആഴവും അഞ്ചടി വ്യാസവും ഉള്ള കിണര്‍ വൃത്തിയാക്കാനാണ് ഇരുവരും എത്തിയത്.
വേലായുധനാണ് ആദ്യം ഇറങ്ങിയത്. കിണര്‍ വറ്റിക്കുന്നതിനായി ഡീസല്‍ പമ്പ് ഉപയോഗിച്ചതിനാല്‍ പുകയും കാര്‍ബണ്‍ മോണോക്സൈഡ് വാതകവും കിണറിനുള്ളില്‍ നിറഞ്ഞിരിക്കുകയായിരുന്നു. ഇത് ശ്വസിച്ച് വേലായുധന് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ രഘുവും വിഷപ്പുക ശ്വസിച്ച് വീഴുകയായിരുന്നു.
നാട്ടുകാര്‍ പത്തനംതിട്ട അഗ്നിരക്ഷാസേനയില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കിണറ്റില്‍ ഇറങ്ങി രണ്ടുപേരെയും റെസ്ക്യൂ നെറ്റില്‍ കരയ്ക്കെത്തിച്ചു. ഉടന്‍തന്നെ സേനാംഗങ്ങള്‍ രണ്ടുപേര്‍ക്കും കൃത്രിമശ്വാസം നല്കി.
ആംബുലന്‍സില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും കൃത്രിമശ്വാസം നല്കി. എന്നാല്‍ രഘുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വേലായുധന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ .
https://www.facebook.com/Malayalivartha

























