ട്രാവലര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികയായ യുവതിയ്ക്ക് ദാരുണാന്ത്യം

ട്രാവലര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യാത്രികയായ യുവതിയ്ക്ക് ദാരുണാന്ത്യം. ആലുവ-മൂന്നാര്‍ റോഡില്‍ കോളനിപ്പടിക്ക് സമീപമാണ് സംഭവം.
വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പിഎസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടര്‍ മറികടക്കുന്നതിനിടയില്‍ എതിര് ദിശയില്‍ നിന്നും വന്ന ട്രാവലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു.
പരുക്കേറ്റ ലൈജുവിനെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha

























