ഫോണിലൂടെയും മറ്റും മാനസിക പീഢനം ; നോബിയുടെ ഫോൺ രേഖകൾ പൊലീസ് ശേഖരിച്ചു; മൂന്നു മണിക്കൂർ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്തത് പോലീസ്

കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തൊടുപുഴ സ്വദേശി നോബിയെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .
ഏറ്റുമാനൂർ 101 കവല വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വീട്ടിൽ നോബിയെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ പീഡനത്തെ തുടർന്നാണ് ഷൈനിയും പെൺമക്കളും ആത്മഹത്യ ചെയ്തതെന്ന പരാതിയിൽ പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു. നോബിയുടെ ഫോൺ രേഖകൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്നും നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു.
9 മാസങ്ങൾക്ക് മുമ്പ് നോബി ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് 2 പെൺമക്കളുമായി ഭർത്താവിന്റെ വീട് വിട്ടിറങ്ങിയ ഷൈനി ഏറ്റുമാനൂരിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ അകന്ന് കഴിയുമ്പോഴും ഭർത്താവിൽ നിന്നും ഫോണിലൂടെയും മറ്റും മാനസിക പീഢനം തുടർന്നു. ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തൊട്ട്മുമ്പ് ഒരു ദിവസവും നോബി ഏറ്റുമാനൂരിൽ എത്തിയിരുന്നതായി വിവരമുണ്ട്. പെട്ടെന്നുള്ള ആത്മഹത്യയ്ക്ക് കാരണമെന്തെന്നറിയാനായാണ് പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഷൈനിയുടെ മകളുടെയും മൃതദേഹം ഏറ്റുവാങ്ങാൻ നോബിയും മൂത്തമകൻ എഡ്വിനും ഷൈനിയുടെ വീട്ടിലെത്തിയപ്പോൾ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഷൈനിയുടെ പെൺമക്കളുടെയും സംസ്കാര ചടങ്ങുകൾ ചുങ്കത്ത് നോബിയുടെ ഇടവക പള്ളിയിലാണ് നടന്നത്. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകളിൽ നോബി പങ്കെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha

























