തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്... ചരക്ക് ട്രെയിന്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു...സംഭവത്തില്‍ ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി., തമിഴ്നാട് സ്വദേശി പിടിയില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ്... ചരക്ക് ട്രെയിന്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു...സംഭവത്തില്‍ ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി., തമിഴ്നാട് സ്വദേശി പിടിയിലായി.
തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് തൂണ് കയറ്റിവച്ചാണ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷല്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലത്തിലുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം നടന്നത്.ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു. തൃശൂര്‍ എറണാകുളം ഡൗണ്‍ലൈന്‍ പാതയിലാണ് ഇരുമ്പ് തൂണ് കണ്ടത്. സംഭവത്തില്‍ ആര്‍പിഎഫ് ഇന്റലിജന്‍സ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സംഭവം റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്.സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഹരി (38) പൊലീസ് പിടിയിലായി. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് . റെയില്‍ റോഡ് മോഷ്ടിക്കാനായി നടത്തിയ ശ്രമത്തിനിടെയാണ് സംഭവമെന്നാണ് സൂചനകള്‍. റെയില്‍ റോഡ് ട്രാക്കിലിട്ട് മുറിക്കാനാണ് പ്രതി ശ്രമിച്ചതെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























