1996 ൽ ഇ.കെ. നായനാർ പയറ്റിയ അതേ തന്ത്രം, 2026 ൽ മുഖ്യമന്ത്രി പിണറായി വിജയൻ പയറ്റാനുള്ള വഴി തെളിയുന്നു...വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മല്‍സരരംഗത്തു നിന്നു മാറി നിൽക്കുമെന്ന വാർത്തകൾ..

എന്നാല്‍ അന്ന് മുഖ്യമന്ത്രിയായത് ഇകെ നായനാര്‍ ആയിരുന്നു. ഗൗരിയമ്മ മുഖ്യമന്ത്രിയാകുന്നതില്‍ ഇഎംഎസിനും പാര്‍ട്ടിയിലെ സിഐടിയു വിഭാഗത്തിനും താത്പര്യമില്ലായിരുന്നു എന്നാണ് അന്ന് വന്ന മാധ്യമ വാര്‍ത്തകള്‍. എന്തായാലും അത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.മാധ്യമങ്ങള്‍ അന്ന് പറയാത്ത ഒരു നുണയാണ് ഗൗരിയമ്മയുടെ മരണശേഷം ആഘോഷിക്കപ്പെട്ടത്. ഇകെ നായനാരെ മുഖ്യമന്ത്രിയാക്കിയത് സംബന്ധിച്ചായിരുന്നു അത്. ഗൗരിയമ്മയെ ഒഴിവാക്കി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇകെ നായനാരെ മുഖ്യമന്ത്രിയാക്കി എന്നതാണ് മാധ്യമങ്ങൾ പറഞ്ഞ കാര്യം.എന്നാൽ 1987 ല്‍ ഇകെ നായനാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലായിരുന്നു അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസിന്റെ കെ കുഞ്ഞികൃഷ്ണന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 6,417 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു അന്ന് നായനാര്‍ വിജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണും അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ഗൗരിയമ്മ മരിച്ച ദിവസം ചെയ്ത പല വാര്‍ത്തകളിലും ഇത് തെറ്റായി കൊടുത്തിരുന്നു. തൊട്ടടുത്ത ദിവസം അച്ചടിച്ചുവന്ന മലയാള മനോരമ പത്രത്തിലും ഇതേ തെറ്റ് ആവര്‍ത്തിച്ചുവന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അത് 1987 ല്‍ ആയിരുന്നില്ല. കെആര്‍ ഗൗരിയമ്മ സിപിഎമ്മില്‍ ഉള്ള കാലത്തും ആയിരുന്നില്ല. 1996 ല്‍ ആയിരുന്നു അത്. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്.അന്നും വനിത മുഖ്യമന്ത്രി എന്ന ചര്‍ച്ച ഇടതുപക്ഷത്തിലും പൊതുസമൂഹത്തിലും ഉയര്‍ന്നുവന്നിരുന്നു. മുതിര്‍ന്ന നേതാവായ സുശീല ഗോപാലന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതില്‍ അന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നു എന്നും ഒരു വോട്ടിന് സുശീല ഗോപാലന്‍, ഇകെ നായനാരോട് പരാജയപ്പെട്ടു എന്നും ഒക്കെയാണ് വാര്‍ത്തകള്‍.വി എസിനെ അന്ന് മാരാരികുളത്ത് കാലുവാരിയതാണെന്ന് പിന്നീട് വാർത്തകൾ ഉണ്ടായിരുന്നു. അന്ന് പിണറായി വിജയൻ പാർട്ടി കളത്തിൽ സജീവമായിരുന്നില്ല. നായനാരെ നേതാവാക്കിയത് ഇ എം എസ് ആണ്. ഇന്ന് ഇഎം എസിന്റെയത്ര ബുദ്ധി കൂർമതയുള്ളവർ പാർട്ടിയിൽ ഇല്ല. ബുദ്ധിയുടെ കാര്യത്തിൽ അന്നത്തെ ഇ എം എസിന്റെ സ്ഥാനമാണ് ഇന്ന് പിണറായിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇത്തരം ഒരു തീരുമാനം എടുത്തതും. കെ.കെ ഷൈലജ,എ എൻ ഷംസീർ തുടങ്ങിയ പിണറായി വിരുദ്ധരെ ഒതുക്കാൻ കൂടി ഇത്തരം ഒരു തീരുമാനം സഹായിക്കുമെന്ന് പിണറായിക്കറിയാം. ഷൈലജയുടെ ഇമേജ് പാർലെമെന്റ് തിരഞ്ഞടുപ്പിൽ പരാജയപ്പെട്ടപ്പോൾ തന്നെ നഷ്ടമായിരുന്നു. കോടിയേരി മരിക്കുന്നതിന് മുമ്പ് പ്രകടിപ്പിച്ച ആഗ്രഹമായതു കൊണ്ടാണ് ഷംസീറിനെ സ്പീക്കറാക്കിയത്. ഷംസീർ മന്ത്രി റിയാസിന് പാരയാണെന്ന് പിണറായിക്കറിയാം. അതിനാൽ അടുത്ത തിരഞ്ഞടുപ്പിൽ മത്സരിപ്പിക്കിലെന്ന കാര്യം ഉറപ്പാണ്. പിണറായി മാറി നിന്നാൽ ആർക്കും ഇളവ് ചോദിക്കാൻ കഴിയില്ല. തനിക്ക് താൽപ്പര്യമില്ലാത്തവരെയൊക്കെ ഒതുക്കാനുള്ള അവസരമായാണ് പിണറായി ഈ തീരുമാനത്തെ കാണുന്നത്. എം.വി. ഗോവിന്ദൻ തന്നെ ഇങ്ങനെയൊരു സൂചന നൽകിയ സാഹചര്യത്തിൽ ഇരുവരും തമ്മിലുള്ള ഒത്തുകളിയായും ഇതിനെ വ്യാഖാനിക്കേണ്ടി വരും. തത്കാലം ഗോവിന്ദന് ആഗ്രഹമുള്ള മുഖ്യമന്ത്രി കുപ്പായം അഴിക്കേണ്ടി വരും.കണ്ണൂർ പാർട്ടി കോൺഗ്രസാണ് പിണറായിക്ക് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായി. 75 വയസ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്.ഇതിലാണ് പിണറായി വിജയന് മാത്രം ഇളവ് നൽകിയത്, മുഖ്യമന്ത്രി പിണറായി വിജയനെ അരിഞ്ഞുവീഴ്ത്താനുള്ള ആഗ്രഹമാണ് സി പി എം പിബിക്കുള്ളത്. പി.ബി. അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നിജപ്പെടുത്താനാണ് തീരുമാനം എടുത്തത്. അങ്ങനെ സംഭവിച്ചാൽ പിണറായി പി.ബിയിൽ നിന്നും പുറത്താകും, . 2025 ൽ നടക്കുന്ന 24 ാം പാർട്ടി കോൺഗ്രസിലായിരിക്കും തീരുമാനമെടുക്കുക. എന്നാൽ പിണറായിക്ക് ഇളവ് നൽകുമെന്നാണ് ഗോവിന്ദൻ പറയുന്നത്. ആ ഇളവാണ് വേണ്ടെന്ന് വയ്ക്കാൻ പിണറായി തീരുമാനിച്ചത്.കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ച നേതാക്കളുടെ 75 വയസ്സ് പ്രായപരിധി തുടരണമെന്നാണ് സിപി.എം പോളിറ്റ് ബ്യൂറോ തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യാൻ ഡൽഹിയിൽ നടന്ന രണ്ടുദിവസത്തെ പി.ബി യോഗത്തിലാണ് പ്രായ പരിധി പുനഃപരിശോധിക്കേതില്ലെന്ന നിര്‍ദേശം ഉയർന്നത്. പിണറായി വിജയന് പി.ബിയില്‍ തുടരുന്ന കാര്യം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. പിണറായിയെ പി.ബിയിൽ തുടരാൻ അനുവദിക്കരുതെന്ന താൽപര്യമാണ് ചില പി- ബി. അംഗങ്ങൾക്കുള്ളത്. 75 വയസ് പ്രായപരിധി നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ യോഗത്തിൽ പങ്കെടുത്തവരെല്ലാം പിണറായിയെ ഉറ്റുനോക്കി. ആർക്കെങ്കിലും ഇളവ് നൽകണമോ എന്ന് ചർച്ച വന്നപ്പോൾ ബംഗാൾ സഖാക്കൾ ആവശ്യമില്ലെന്നാണ് പറഞ്ഞത്. പി ബിയിൽ പുതിയ ടീം വരട്ടെ എന്നാണ് എല്ലാവരുടെയും താൽപര്യം. പിണറായിയുടെ ബി.ജെ പി താൽപര്യമാണ് എതിർപ്പിന് കാരണം. കണ്ണൂരിൽ നടന്ന കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിലാണ് 75 വയസ്സ് എന്ന പ്രായപരിധി പാര്‍ട്ടി നിശ്ചയിച്ചത്. നിലവില്‍ പോളിറ്റ് ബ്യൂറോയില്‍ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, പിണറായി വിജയന്, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്, സുഭാഷിണി അലി എന്നിവര്‍ക്ക് 75 വയസ്സ് പൂര്‍ത്തിയായി. ഇവരെല്ലാം പുറത്താകും. അവര്‍ മാറിനില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ഘട്ടത്തിലാണ് ഇതില്‍ മാറ്റം വേണമെന്ന് നേതൃതലത്തില്‍തന്നെ ആവശ്യമുയര്‍ന്നത്. തമിഴ്നാട്ടിൽ നടക്കുന്ന 24 പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുള്ള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള രണ്ട് ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം നടന്നത്.
പ്രായപരിധി മാനദണ്ഡം പാർട്ടിക്ക് ഗുണമാകില്ലെന്ന് മുതിർന്ന സി.പി.എം നേതാക്കൾ പറയുന്നു, എന്നാൽ 2026 ൽ കേരള മുഖ്യമന്ത്രിയാവാൻ പിണറായിയുടെ സ്ഥാനത്ത് മറ്റൊരാൾ തീർച്ചയായും ഉണ്ടാവില്ല. പിണറായി ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹം തന്നെ പാർട്ടിയെയും സർക്കാരിനെയും നയിക്കും. അങ്ങനെ സംഭവിക്കാതിരുന്നാൽ വലിയ ഫ്രതിസന്ധി ഉണ്ടാവുകയും ചെയ്യും. മറ്റുള്ളവരെ കൊണ്ട് നിർബന്ധിച്ച് സ്ഥാനം കൈയടക്കുക എന്ന നയമാണ് പിണറായി പിന്തുടരുന്നത്. അതിനാണ് താൻ മത്സരത്തിനില്ലെന്നവാർത്ത അദ്ദേഹത്തിന്റെ വിശ്വസ്തർ തന്നെ മനോരമക്ക് ചോർത്തി നൽകിയത് - പിണറായിയെ വെട്ടുക എന്ന ലക്ഷ്യത്തോടെ സീതാറാം യച്ചൂരി രൂപം കൊടുത്ത ഡിസൈനാണ് പ്രായപരിധി എന്നാണ് പിണറായി ഭക്തർ പറയുന്നത്. പിണറായി മാത്രമാണ് യച്ചൂരിയെ എതിർത്ത് സംസാരിക്കാൻ കരുത്തുള്ളതായി പി.ബിയിലുണ്ടായിരുന്നത്. കാരാട്ട് ഉണ്ടെങ്കിലും അദ്ദേഹം സമവായ നിലപാടാണ് സ്വീകരിക്കാറുള്ളത്.
സംസ്ഥാനത്ത് നിന്നുള്ള എം എ ബേബിയും യച്ചൂരിയെ പൂർണമായും അനുകൂലിക്കുന്നവരായിരുന്നു.. ബേബിയെ പി ബി. അംഗമാക്കി കേരളത്തിൽ നിന്നും കടത്തിയത് പിണറായിയാണ്.പി.ബി. അംഗമായെങ്കിലും ബേബി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ആഗ്രഹം കേരളത്തിൽ തുടരാനായിരുന്നു. മരിക്കുമ്പോൾ 70 കഴിയാത്ത യച്ചൂരിക്ക് വർഷങ്ങൾ ബാക്കിയുണ്ടായിരുന്നു. . എല്ലാവരോടും സൗമ്യനായി പെരുമാറുന്ന യച്ചൂരിക്ക് അതിന് ശേഷം പ്രായത്തിൽ ഇളവ് നൽകാനും സാധ്യതയുണ്ടായിരുന്നു. 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന സി പി എം ഇരുപത്തി രണ്ടാം പാർട്ടി കോൺഗ്രസാണ് ഇരുപത്തിരണ്ടാമത്തെ പി ബിയെ തെരഞടുത്തത്.17 അംഗ പോളിറ്റ് ബ്യൂറോ ആണ് നിലവിലുള്ളത്. പിണറായി ഒഴിച്ച് പി.ബിയിൽ ബാക്കിയുള്ളവരെല്ലാം യച്ചൂരി പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവരായിരുന്നു.
എന്നാൽ പിണറായി യച്ചൂരിക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചത്. യച്ചൂരി മരിച്ചതോടെ ആ ശല്യം പിണറായിക്ക് ഇല്ലാതായി.യച്ചൂരിയെ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ അയക്കാനുള്ള നീക്കം തടഞ്ഞത് പിണറായിയാണ്. യച്ചൂരിയെ രാജ്യസഭയിൽ അയക്കുക എന്നത് സോണിയാ ഗാന്ധിയുടെ താത്പര്യമായിരുന്നു. മോദിയുടെ നയങ്ങൾക്കെതിരെ ശക്തമായി സംസാരിക്കാൻ യച്ചുരിക്ക് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സോണിയയുടെ ശ്രമം. എന്നാൽ യച്ചൂരി കോൺഗ്രസിന്റെ ചെലവിൽ രാജ്യസഭയിലേക്ക് പോകേണ്ടെന്ന് പിണറായി തീരുമാനിച്ചു. ഇതിനെ തുടർന്ന് യച്ചൂരി പിൻമാറി. അന്നു മുതൽ പിണറായിയും യച്ചൂരിയും പൂർണമായി തെറ്റി. പാർട്ടി സെക്രട്ടറി പാർലെമെന്റ് അംഗമാകുന്നത് പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പിണറായി അന്ന് പറഞ്ഞത്. കേരളത്തിൽ നിന്നും വീരേന്ദ്രകുമാറിന്റെ ഒഴിവിൽ യച്ചൂരിയെ രാജ്യസഭയിൽ അയക്കാമായിരുന്നു.
എന്നാൽ അത് സംഭവിക്കാതിരിക്കാനാണ് വീരൻ ഇടതു മുന്നണിയിലേക്ക് വന്നപ്പോൾ തന്നെ പിണറായി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചത്. പ്രകാശ് കാരാട്ടിന്റെ സ്വന്തം ആൾ എന്നാണ് പിണറായി അറിയപ്പെടുന്നത്. എസ്. രാമചന്ദ്രൻ പിള്ളയും പിണറായിയുടെ അടുപ്പക്കാരനാണ്. പിണറായി ഇവരുടെ ഗ്രൂപ്പിലാണ് ഉള്ളത്. ഇപ്പോഴത്തെ പി.ബി. അംഗങ്ങൾക്ക് പിണറായിയെ ഭയമാണ്. അതു തന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും. തനിക്ക് അധികാരക്കൊതി തീരെയില്ലെന്ന് കാണിക്കാൻ കൂടിയുള്ള ഒരു തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അത്തരം വ്യാഖ്യാനങ്ങൾ എന്തു തന്നെയായാലും 2026 ൽ ഇടതുപക്ഷം ജയിക്കുന്ന സാഹചര്യമുണ്ടായാൽ പിണറായി തന്നെ കേരളം ഭരിക്കുമെന്ന കാര്യത്തിൽ സംശയമേയില്ല.
https://www.facebook.com/Malayalivartha

























