കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍....

കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശിയെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുന്നതിനാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുപറഞ്ഞിട്ടില്ല.
ഫെബ്രുവരി 24നാണ് തൃശൂര്‍ സ്വദേശിനിയായ ഗവ. ലോ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കോവൂര്‍ ബൈപാസിലെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനിയായിരുന്നു
ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥി മുറിയിലെത്തിയപ്പോഴാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളും വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും യുവാവിനെതിരെ മൊഴി നല്‍കിയിട്ടുള്ളത്. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























