ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പ്യൂണിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടികള്‍ക്കൊരുങ്ങി പൊതു വിദ്യാഭ്യാസ മന്ത്രി

ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പ്യൂണിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല നടപടികള്‍ക്കൊരുങ്ങി പൊതു വിദ്യാഭ്യാസ മന്ത്രി . പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ മലപ്പുറത്തെ അണ് എയിഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള ഡി ഇ ഒ ഗീതാകുമാരി സ്കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേസില്‍ ഒന്നാം പ്രതിയായ ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ അപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശ പ്രകാരം ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയതാണെന്ന് തെളിയുകയും ഗൂഢാലോചന വ്യക്തമാവുകയും ചെയ്തു. ഇക്കാര്യം പ്രോസിക്യൂഷന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























