Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സിപിഎം കൊല്ലം മഹാസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്നുണ്ടോ..?

06 MARCH 2025 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അബദ്ധത്തിലെങ്ങാനും ഈ ദിവസങ്ങളില്‍ കൊല്ലം നഗരത്തിലെത്തിയാല്‍ വിവരദോഷികളായ സഖാക്കള്‍ പന്തവും കുന്തവും എറിഞ്ഞ് ട്രംപിനെ വകവരുത്തിയേനെ. കൊല്ലത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗം സഖാവ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെ സകല നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ ട്രംപ് എന്ന ഒരു വിഷയമേയുള്ളു.

ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ സാമ്രാജ്യവുമാണ് ഇന്ത്യയും ലോകവും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നാണ് കാരാട്ട് സഖാവ് ഏഴാം കൂലി അണികളെയും ചെങ്കൊടി പുതച്ചുറങ്ങുന്ന ന്യായീകരണ തൊഴിലാളികളെയും പറഞ്ഞു പറ്റിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യയിലെ കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയും കൊല്ലം സിപിഎം സമ്മേളനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും കാരാട്ടിനും പിണറായി വിജയനും ഗോവിന്ദനും വിഷയം ട്രംപും അമേരിക്കയുമാണ്.

പിണറായി കേരളം ഭരിച്ചുമുടിച്ചതോ ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരമോ ബിജെപിയുടെ അന്യായ വളര്‍ച്ചയോ കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ ഒന്നടങ്കം വിദേശത്തേക്ക് രക്ഷപ്പെട്ട് ഓടുന്നതോ ഒന്നും സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയാകുന്നില്ല. ഇന്ത്യയില്‍ കേരളത്തില്‍ മാത്രം അവശേഷിക്കുന്ന കാലഹരണപ്പെട്ട ഒരു ചരക്കാണ് കമ്യൂണിസമെന്നും ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ ഒരു സംസ്ഥാനത്തും സിപിഎം എന്ന ഐറ്റം ഇല്ലെന്നും മനസിലാക്കാനുള്ള വിവരം ഇല്ലാത്ത അണികള്‍ പ്രകാശ് കാരാട്ടിന്റെ തള്ളല്‍ കേട്ട് കയ്യടിക്കുകയാണ്. കാരാട്ട് നാല്‍പതു കൊല്ലമായി അമേരിക്കയിലെ അധിക്ഷേപിക്കാന്‍ തുടങ്ങിയിട്ട്.

അമേരിക്കയുടെ പ്രസിഡന്റ് ട്രംപ് ലോക പോലീസുകാരനോ ലോകമുതലാളിത്തത്തിന്റെ കാവല്‍ക്കാരനോ എന്നതല്ല പ്രശ്‌നം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിവരവും വെളിവും വിചിന്തന ബോധവുമില്ലാത്ത അടിമ അണികളെ ഇത്തരത്തില്‍ ഊളത്തരം പറഞ്ഞ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു എന്നതാണ് പഠനവിഷയമാക്കേണ്ട്. കാരാട്ടും പിണറായിയും ഗോവിന്ദനുമൊക്കെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. അമേരിക്കയെ എല്ലാ കാലത്തും തെറിപറയുകയും ട്രംപിനെ ആഗോളതെമ്മാടിയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇതേ കാരാട്ടും അന്തരിച്ച സീതാറാം യെച്ചൂരിയും ആയകാലം ആഞ്ഞു വലിച്ചത് അമേരിക്കന്‍ നിര്‍മിത സിഗരറ്റായിരുന്നു.

ഇതേ പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും മൂന്നോ നാലോ തവണ പാര്‍ട്ടി ചെലവില്‍ അമേരിക്കയില്‍ ആഴ്ചകളോളം വിനോദസഞ്ചാരം നടത്തി സുഖിച്ചിട്ടുണ്ട്. അമേരിക്കയെ ആയ കാലം ചീത്ത വിളിക്കുന്ന പിണറായിയും കോടിയേരി ബാലകൃഷ്ണനും കാന്‍സര്‍ ചികിത്സയ്ക്ക് ആശ്രയിച്ചത് കണ്ണൂരിലെ സഹകരണ മെഡിക്കല്‍ കോളജല്ല മറിച്ച് അമേരിക്കയിലെ മെയോ ആശുപത്രിയായിരുന്നു. കേരളത്തിലെ മുന്‍നിര കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കളെല്ലാം അമേരിക്കയില്‍ പഠിക്കുന്നു, അമേരിക്കയില്‍ പൗരത്വം നേടി അവിടെ സുഖമായി ജീവിക്കുന്നു. ഇവിടെ നേതാക്കളാവട്ടെ അണികളെ പറഞ്ഞ് പറ്റിക്കുന്നു.

അല്ല സഖാക്കളേ ട്രംപ് സിപിഎമ്മിനോട് എന്തു ചെയ്തുവെന്നാണ് നിങ്ങള്‍ പറയുന്നത്. ട്രംപിന് കമ്യൂണിസം പഠിക്കാനോ ഇവിടത്തെ കമ്യൂണിസം ചെയ്യുന്ന മഹത്തായ സേവനങ്ങള്‍ കാണാനോ ഒന്നും നേരമില്ല. അയാളുടെ ചിന്തയില്‍ പോലും സിപിഎം എന്നൊരു പ്രസ്ഥാനമില്ല. എത്ര ചീത്ത വിളിച്ചാലും ട്രംപ് നയവും നിലപാടും മാറ്റുകയുമില്ല. ട്രംപ് ഇപ്പോള്‍ പലസ്തീനെയും ആഗോള മുസ്ലിം തീവ്രവാദത്തെയും അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ്. അമേരിക്കയുടെ റേഷന്‍ ഗോതമ്പും റേഷന്‍ അരിയും റേഷന്‍ മൈദയും വാങ്ങി കേരളത്തിലെ സഖാക്കള്‍ തിന്ന് വിശപ്പടക്കരുതെന്ന് പ്രകാശ് കാരാട്ട് പറയില്ല.

അങ്ങനെ പറഞ്ഞാല്‍ പഞ്ഞമാസങ്ങളില്‍ അണികളില്‍ പലരും പഞ്ഞം കിടന്നു ചാകും. കേരളത്തില്‍ ഉള്‍പ്പെടെ പല കാലങ്ങളിലും മുതലാളിത്ത രാജ്യങ്ങളായ അമേരിക്കയും കാനഡയും ദാനം നല്‍കിയിരുന്ന ഗോതമ്പും അരിയും തവിടുമൊക്കെ ലക്ഷക്കണക്കിന് പേരുടെ വിശപ്പടക്കിയിട്ടുണ്ടെന്ന സത്യം വിളിച്ചുപറയാന്‍ കാരാട്ടിന് കഴിയില്ല. ഉള്ള സത്യം വിളിച്ചുപറഞ്ഞാല്‍ കാതുകൂര്‍പ്പിച്ച് കേട്ടിരിക്കുന്ന സഖാക്കള്‍ പാര്‍ട്ടിയും ചെങ്കൊടിയും വലിച്ചെറിഞ്ഞ് രക്ഷപ്പെടും. കമ്യൂണിസ്റ്റ് ചൈന ഏറെ വൈകാതെ ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യമായി മാറും എന്ന സത്യം പ്രകാശ് കാരാട്ടും മറ്റും മറച്ചുവയ്ക്കുകയാണ്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അടിമത്തം നിലവില്‍ക്കുന്നത് എവിടെയെന്നു ചോദിച്ചാല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നതാണ് ഉത്തരം. കൊല്ലത്തെ സിപിഎം സമ്മേളനത്തില്‍ ജനകീയ പ്രശ്‌നങ്ങളോ പാര്‍ട്ടി കാണിച്ച തെമ്മാടിത്തരങ്ങളോ ഒന്നും ചര്‍ച്ചാ വിഷയമാകുന്നില്ല.


കണ്ണൂരിലെ ആരാധ്യായ മേയര്‍ ദിവ്യ കാണിച്ച ക്രിമിലിസവും കഞ്ചാവ് വലിച്ച എസ്എഫ്‌ഐക്കാര്‍ കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോ കാമ്പസുകളില്‍ എസ്എഫ്‌ഐക്കാര്‍ കൊലപാതകം നടത്തിയതോ ഒന്നും വിഷയമാകുന്നില്ല. കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വമ്പന്‍പരാജയമാണെന്നും ശരാവിജയന്‍ മാടമ്പി മുഖ്യമന്ത്രിയാണെന്നോ ഒന്നും വിളിച്ചുപറയാന്‍ പ്രകാശ് കാരാട്ടിന് തന്റേടമില്ല.

കാരണം പ്രകാശ് കാരാട്ടിനും സിപിഎം പോളിറ്റ് ബ്യൂറോയിലെ പല മാന്യന്‍മാര്‍ക്കും അന്നത്തിനും വസ്ത്രത്തിനും വരെ വക നല്‍കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നിരിക്കെ നേതാക്കള്‍ക്ക് പലതും വിഴുങ്ങേണ്ടിവരും. എന്തായാലും ട്രംപ് എന്നൊരാള്‍ അമേരിക്കന്‍ പ്രസിഡന്റായി വന്നത് നന്നായി. അതല്ലെങ്കില്‍ സിപിഎം കൊല്ലം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാന്‍ മറ്റൊരു വിഷയവും പാര്‍ട്ടിക്ക് ഇല്ലാതെ വരുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (57 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (1 hour ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (5 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends