Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

അഫ്സാന്റെ മരണവാർത്ത ഒടുവിൽ അറിഞ്ഞു: ആശുപത്രിക്കിടക്കയിൽ പൊട്ടിക്കരഞ്ഞ് ഷെമി...

06 MARCH 2025 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്മൂമ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. പാങ്ങോട് പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയ അഫാനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നു വൈകുന്നേരം വരെ ചോദ്യം ചെയ്യൽ തുടരുമെന്നും നാളെ തെളിവെടുപ്പ് നടത്തുമെന്നുമാണ് വിവരം.

കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് അഫാനും പിതാവ് അബ്ദുൽ റഹീം നൽകിയിരിക്കുന്ന മൊഴികളിലെ വൈരുധ്യമാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. അഫാൻ പറഞ്ഞതനുസരിച്ച് കുടുംബത്തിന് നാട്ടിൽ 65 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. എന്നാൽ കുടുംബത്തിന് നാട്ടിൽ സാമ്പത്തിക ബാധ്യതയുണ്ടെന്ന വിവരം അറിയില്ലെന്നും തനിക്ക് വിദേശത്ത് 15 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ ഉള്ളുവെന്നുമാണ് പിതാവ് മൊഴി നൽകിയത്. മൊഴികളിലെ ഈ പൊരുത്തക്കേട് അവസാനിപ്പിക്കുക എന്നതാണ് പൊലീസിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

ഇതിന് പരിഹാരം കണ്ടെത്താനായി അഫാനെയും റഹീമിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കൂടാതെ ഉമ്മയോട് ഇളയ മകന്റെ മരണം പോലീസ് അറിയിച്ചിട്ടുണ്ട്. മകന്റെ മരണ വാർത്തയറിഞ്ഞ് ഷെമി ആശുപത്രിയിൽ പൊട്ടിക്കരയുകയായിരുന്നുവെന്ന് ബന്ധു പ്രതികരിച്ചു. . സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാന്‍റെയും പിതാവിന്‍റെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കും. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരുന്നത്.

24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിരുന്നു. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് അഫാൻ ജയിലുദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞിരുന്നു.

ഇതുവരെയും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അഫാൻ്റെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. അഫാന്‍ എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ക്ക് ചുറ്റിക തിരഞ്ഞെടുത്തതെന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുറ്റിക തിരഞ്ഞെടുത്തിനെക്കുറിച്ച് അറിയാന്‍ സൈബര്‍ പൊലീസ് അഫാന്റെ ഫോണും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങളും പരിശോധിച്ചിരുന്നു. കൂടാതെ അഫാന്റെ രാത്രി സഞ്ചാരങ്ങളും അന്വേഷണ വിധേയമാക്കിട്ടുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്.

നാട്ടിൽ അധികം ആരോടും മിണ്ടാറില്ലെങ്കിലും വീട്ടിൽ എല്ലാത്തിനും വാശികാണിക്കുന്ന സ്വഭാവക്കാരനാണ് അഫാനെന്ന് പൊലീസ് പറയുന്നു. എട്ട് വർഷം മുമ്പ്‌ തന്നെ അച്ഛനമ്മമാർ സ്നേഹിക്കുന്നില്ലെന്ന് ആരോപിച്ച് അഫാൻ വീട്ടിൽവച്ച് ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു. ഈ സംഭവത്തിനുശേഷം വീട്ടുകാർ അഫാന് ചോദിക്കുന്നതെന്തും വാങ്ങി നൽകിയിരുന്നെന്ന് ബന്ധുക്കളും പറയുന്നു.

അഫാൻ പറഞ്ഞത് അനുസരിച്ചാണ് വീട്ടിൽ വർഷങ്ങൾക്കു മുമ്പ് കാർ വാങ്ങുന്നത്. പുതിയ മൊബൈൽ ഫോണുകളോടും ബൈക്കുകളോടുമായിരുന്നു കമ്പം. കോവിഡിന് മുമ്പുവരെ അച്ഛൻ അബ്ദുറഹീമിന്റെ ബിസിനസ്‌ നല്ല നിലയിലാണ് നടന്നുപോയത്. ആ സമയത്തൊക്കെ ആഡംബര ജീവിതമായിരുന്നു അഫാന്റേത്. കുടുംബത്തിന് കടബാധ്യതയായതോടെ എല്ലാം തകിടം മറിഞ്ഞു. അമ്മയ്‌ക്ക്‌ അർബുദംകൂടി ബാധിച്ചതോടെ അഫാൻ കടുത്ത സമ്മർദത്തിലായിരുന്നെന്നുമാണ് വിവരം. ഏഴുവർഷമായി നാട്ടിൽ വരാൻപോലും കഴിയാത്ത സാമ്പത്തിക ബാധ്യaത അബ്ദുറഹീമിനുണ്ടായി. പ്രതിമാസം പണംപോലും അയക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ എല്ലാം താളംതെറ്റി. പണയം വച്ചും ബന്ധുക്കളിൽനിന്ന് കടംവാങ്ങിയുമാണ് കുടുംബം മുന്നോട്ട് പോയത്.

ഇതിനിടയ്ക്ക് അഫാന്റെ ബുള്ളറ്റും കാറും വിറ്റിരുന്നതായും വിവരമുണ്ട്. അതിനുശേഷം പുതിയ ബൈക്ക്‌ വാങ്ങി. പാണാവൂരിലെ കോളേജിൽ ബികോം പാതിവഴിയിൽ നിർത്തിയ അഫാന്‌ സുഹൃത്തുക്കളും കുറവാണ്. അമ്മ ഷെമിയുടെ നാടായ പേരുമലയിൽ സ്ഥലം വാങ്ങി 10 വർഷം മുമ്പാണ്‌ കുടുംബം വീട് വച്ചത്. കൊലപാതകങ്ങൾക്കിടയിലും പിതൃമാതാവിന്റെ മാല പണയം വച്ച് കിട്ടിയ തുകയിൽനിന്ന് 40,000 രൂപ കടം വീട്ടാനാണ് അഫാൻ ഉപയോഗിച്ചതെന്നാണ് വിവരം. തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ കാര്യം സുഹൃത്തായ ഫർസാനയോടും അഫാൻ പറഞ്ഞിരുന്നു. ഇക്കാര്യം ഫർസാന അമ്മയോട് പറഞ്ഞിരുന്നു.അഫാനുമായി പ്രണയത്തിലാണെന്ന കാര്യം ഫർസാനയുടെ അച്ഛന്‌ മാത്രം അറിവുണ്ടായിരുന്നില്ല.

നല്ലൊരു ജോലി ലഭിച്ചശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് സംസാരിക്കാം എന്ന നിലപാടിലായിരുന്നു ഫർസാനയുമെന്നാണ് സൂചന. ഫർസാനയുടെ ഒരു മാലയും അഫാൻ പണയം വച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയാതിരിക്കാൻ സ്വർണം പൂശിയ മറ്റൊരു മാല ഫർസാനയ്ക്ക് അഫാൻ വാങ്ങി നൽകിയിരുന്നു. ചുറ്റിക ഉപയോഗിച്ച് തലയോട്ടി അടിച്ചുതകർത്തുള്ള ആസൂത്രിത കൊലപാതകങ്ങൾ ഇന്റർനെറ്റിലൂടെ മനസ്സിലാക്കിയതാണോയെന്നും അറിയേണ്ടതുണ്ട്. ഇന്റർനെറ്റിലെ സെർച്ച് വിവരങ്ങൾ നൽകാൻ ഗൂഗിളിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് ലഭ്യമാകും. അഫാന്റെ ഫോണിൽനിന്ന് സംശയാസ്പദമായി മറ്റാരെയും വിളിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് പ്രതി അഫാൻ ജയിൽ ഉദ്യോഗസ്ഥരോടാണ് പറഞ്ഞു. കൂട്ടക്കൊലയെ കുറിച്ച് അഫാൻ വിവരിച്ചു. മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു വിവരണം. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കൾ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങൾ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (57 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (1 hour ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (5 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends