സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ സ്ഥലം എംഎല്‍എയും നടനുമായ മുകേഷ് കൊല്ലത്ത് ഇല്ല

സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ സ്ഥലം എംഎല്‍എയും നടനുമായ മുകേഷ് കൊല്ലത്ത് ഇല്ല. സ്വന്തം മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ മുകേഷിന്റെ അസാന്നിധ്യം ഇതിനോടകം ചര്‍ച്ചയായി. മുകേഷ് ജില്ലയ്ക്ക് പുറത്താണ് ഉള്ളതെന്നാണ് വിവരം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം പാര്‍ട്ടി പരിപാടികളില്‍ മുകേഷ് പങ്കെടുത്തിട്ടില്ല. സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിലാണ് അവസാനം പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ മുകേഷിന് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് വിവരം.
അതിനിടെ സംസ്ഥാന സമ്മേളന ദിവസം കൊല്ലത്ത് ഉണ്ടാവില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതിനാലാണ് തന്നെ ക്ഷണിക്കാത്തതെന്നാണ് മുകേഷിന്റെ വിശദീകരണം. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിന് പങ്കെടുക്കാമായിരുന്നു.
അതേസമയം, കൊല്ലം ടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണന് നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാവിലെ മുതിര്‍ന്ന അംഗം എ.കെ. ബാലന് പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. പിബി കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സമ്മേളനത്തില്‍ വച്ചു.
https://www.facebook.com/Malayalivartha

























