കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ് ഹൊസങ്കടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേര് തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്ദ്ധനന് മകന് വരുണ്‍ ബന്ധു കിഷന് കുമാര്‍ എന്നിവരാണ് മരിച്ചത്. മംഗളൂരു സ്വദേശിയായ രത്തനെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാര്‍ അമിതവേഗത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നത് ഇന്നലെ രാത്രി 10:30 ഓടെയായിരുന്നു. ഇവര്‍ ഉപ്പള ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുറത്തെടുത്തത്. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകര്‍ത്തായിരുന്നു കാര്‍ മുന്നോട്ട് പോയത്.
https://www.facebook.com/Malayalivartha

























