ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുകയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്ത് കുടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. പാതയോരങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും അനധികൃതമായി ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കൊല്ലം നഗരം മുഴുവന്‍ ബോര്‍ഡുകളാണെന്ന ഇരുനൂറോളം പരാതികള്‍ കോടതിക്കു കിട്ടിയെങ്കിലും ഭയംമൂലം പേരു വെളിപ്പെടുത്തരുതെന്നാണ് പരാതിക്കാരുടെ അഭ്യര്‍ത്ഥന. ഇവരില്‍ ഡോക്ടര്‍മാരും അഭിഭാഷകരുമുണ്ട്. ബോര്‍ഡുകള്‍ ഒഴിവായപ്പോള്‍ തിരുവനന്തപുരം,കൊച്ചി നഗരങ്ങള്‍ വൃത്തിയായി. പേരിനും പെരുമയ്ക്കുമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ പതിറ്റാണ്ടുകള്‍ പിന്നിലാണ്. ബോര്‍ഡുകള്‍ നോക്കിയല്ല ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ സംസ്കാരമില്ലെന്നും കോടതി പറഞ്ഞു.
പാലിക്കപ്പെടാനുള്ളതല്ല നിയമങ്ങള്‍ എന്ന സന്ദേശമാണ് മുതിര്‍ന്നവര്‍ നല്‍കുന്നത്. രാഷ്ട്രീയക്കാരെ പേടിച്ച് ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ ഭരണനിര്‍വഹണ സംവിധാനം മടിക്കുമ്പോള്‍ സമൂഹത്തിന് എങ്ങനെ നീതിലഭിക്കുമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. സിഗ്നലുകളും മുന്നറിയിപ്പ് ബോര്‍ഡുകളും മറയ്ക്കുന്ന അനധികൃത ബോര്‍ഡുകള്‍ റോഡപകടങ്ങള്‍ക്കു കാരണമാകുമെന്ന് മനസ്സിലാക്കി നിയമലംഘനങ്ങള്‍ തുടരുന്നത് ധാര്‍ഷ്ട്യമാണ്. കോടതി പേടിയില്ലെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഹീറോയിസമെന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ കരുതുന്നത്. എന്തും ചെയ്യാമെന്നുള്ള നിയമം പാസാക്കിയാല്‍ കോടതി പ്രതികരിക്കാതിരിക്കാം. സര്‍ക്കാര്‍ അറിയിച്ചാല്‍ ഉത്തരവുകളെല്ലാം പിന്‍വലിക്കാം. ഗതികേടിലായ പൊതുജനം രാഷ്ട്രീയക്കാരെ ഭയന്ന് മൗനം പാലിക്കുമ്പോള്‍ ജനാധിപത്യം ഇല്ലാതാകുന്നുവെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























