ബ്യൂട്ടിപാര്‍ലറില്‍ സുന്ദരികളായി... മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പൂര്‍ണ സുരക്ഷിതര്‍; വീട്ടില്‍ പോകുന്നതില്‍ സന്തോഷം; അധോലോകത്തിന്റെ കയ്യില്‍പ്പെടാതെ കുട്ടികളെ രക്ഷപ്പെടുത്തി

മുംബൈയില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ പെട്ടു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ പലരും ഞെട്ടിപ്പോയി. കാരണം മുംബൈ പല തരത്തിലുള്ള അധോലോകമാണെന്നാണ് കഥകള്‍. അതില്‍ ഒന്നുമറിയാത്ത പെണ്‍കുട്ടികള്‍ പെട്ടാല്‍ പിന്നെ തിരിച്ച് വരവ് പ്രയാസമാണ്. എന്നാല്‍ അതിനുമുമ്പേ കുട്ടികളെ കണ്ടെത്തി.
മലപ്പുറം താനൂരില്‍ നിന്ന് ബുധനാഴ്ച കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെയും മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും പൊലീസും. കുട്ടികള്‍ പൂര്‍ണ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതില്‍ സന്തോഷമെന്ന് ഇരുവരും അറിയിച്ചു. ഇന്ന് തന്നെ വീട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ ലൊക്കേഷന്‍ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. രാത്രി ഒമ്പത് മണിയോടെ പുതിയ സിം കാര്‍ഡ് ഇട്ടത് വഴിത്തിരിവായി.
മുംബൈ ലോണോവാലയില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ താനൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനില്‍ സഞ്ചരിക്കവെ റെയില്‍വെ പൊലീസ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നല്‍കിയ വിവരങ്ങള്‍ പിന്തുടര്‍ന്ന് റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ - എഗ്മോര്‍ എക്‌സ്പ്രസില്‍ നിന്ന് കണ്ടെത്തിയത്. റെയില്‍വെ പൊലീസിന്റെ കസ്റ്റഡിയില്‍ കുട്ടികള്‍ നിലവില്‍ യാത്ര തുടരുകയാണ്.
താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തി. ഇവര്‍ മുംബൈയില്‍ എത്തിയതായി വിവരം കിട്ടിയപ്പോള്‍ മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. മുംബൈയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്. മുംബൈ സിഎസ്എംടിയില്‍ നിന്ന് ചെന്നൈ എഗ്മോര്‍ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. റെയില്‍വേ പൊലീസ് ആണ് കുട്ടികളെ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ആര്‍പിഎഫ് ഇവരെ പൂണെയിലെത്തിച്ച് കേരള പൊലീസിന് കൈമാറും. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്നും വിദ്യാര്‍ഥിനികള്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കു 12നാണു താനൂര്‍ മേഖലയിലെ സ്‌കൂളിന്റെ പരിസരത്തുനിന്ന് കുട്ടികളെ കാണാതായത്. പഠനത്തില്‍ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്‌ക്രൈബിന്റെ സഹായത്തോടെയാണു പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ ഇരുവരും സ്‌കൂളില്‍ എത്തിയില്ല. സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടരുന്നതിനിടെ, മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസിനു സമീപമുള്ള മലയാളിയുടെ സലൂണില്‍ ഇവര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. സലൂണില്‍ എത്തിയ ഇരുവരും മുടിവെട്ടാനും ഷാംപു ചെയ്യാനുമായി ഏറെ സമയം അവിടെ ചെലവഴിച്ചു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി അറിയുന്നു. പൊലീസ് മുംബൈ മലയാളികള്‍ക്കു വിവരം കൈമാറിയെങ്കിലും അവര്‍ എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ കടന്നുകളയുകയായിരുന്നു.
മുടിവെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുടിയുടെ മോഡല്‍ പെണ്‍കുട്ടികള്‍ക്കു കാണിച്ചുകൊടുക്കാന്‍ വേണ്ടി സലൂണിലെ ബ്യൂട്ടിഷ്യന്‍ എടുത്ത വിഡിയോ ആണ് ഇതെന്നാണ് സൂചന. വേഗം ഇവിടെനിന്നു രക്ഷപ്പെടണമെന്നു പെണ്‍കുട്ടികളില്‍ ഒരാള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. നേത്രാവതി എക്‌സ്പ്രസില്‍ പന്‍വേലില്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ അവിടെനിന്ന് ലോക്കല്‍ ട്രെയിനില്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനു സമീപം എത്തുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു. പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിലെത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു. എന്തായാലും കുട്ടികളെ കണ്ടെത്തിയതില്‍ വളരെ ആശ്വാസമാണ്.
https://www.facebook.com/Malayalivartha

























