എസ്ഡിപിഐ നെട്ടോട്ടത്തില്‍... പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തി ഇഡി; എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി

കേരളത്തിലെ പല തെരഞ്ഞെടുപ്പിലും വോട്ടിനായി ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നവര്‍ക്ക് പൂട്ട്. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി. ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ ഏജന്‍സി.
രണ്ടു ദിവസം ഇഡി കസ്റ്റഡിയില്‍ ഫൈസിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 12 ഇടങ്ങളില്‍ പരിശോധന നടന്നത്. കേരളത്തില്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും പരിശോധന നടന്നു. ഭയപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എസ്ഡിപിഐ പ്രതികരിച്ചു.
കേരള പൊലീസിനെ അറിയിക്കാതെ ടാക്‌സി കാറിലടക്കം എത്തിയാണ് ചെന്നൈ, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കേന്ദ്ര സേന പരിശോധനയ്ക്ക് സുരക്ഷ ഒരുക്കി. കേരളത്തിനൊപ്പം ദില്ലിയിലെ ദേശീയ ആസ്ഥാനത്തും ബെംഗളുരു, താനെ, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ജയ്പുര്‍, എന്നിവിടങ്ങളിലും പരിശോധന നടന്നു. പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ മലപ്പുറം, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
റെയിഡിനെ ശക്തമായി അപലപിച്ച എസ്ഡിപിഐ രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടിയെന്നും വിമര്‍ശിച്ചു. എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്‌ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പി എഫ് ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിച്ചിരുന്നു. പിഎഫ്‌ഐയു എസ് ഡിപിയും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടൂതല്‍ വിവരങ്ങള്‍ ശേഖരിച്ചെന്നും ഇഡി പറയുന്നു. ഇന്നലത്തെ പരിശോധനയുടെ സാഹചര്യത്തില്‍ കൂടുതല്‍ എസ്ഡിപിഐ നേതാക്കളെ അറസ്റ്റു ചെയ്യാനാണ് സാധ്യത.
എസ്.ഡി.പി.ഐ ജില്ല ഓഫിസില്‍ ഇ.ഡി റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങിയ റെയ്ഡ് ഉച്ചക്ക് 2.15 വരെ നീണ്ടു. റെയ്ഡിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രതിഷേധിച്ചു.
രണ്ട് മണിയോടെ തന്നെ ജില്ല ഓഫിസിന് മുമ്പില്‍ ഒത്തുചേര്‍ന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇ.ഡിക്കെതിരെ പ്രതിഷധവുമായി രംഗത്തു വന്നു. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറുമ്പോള്‍ ഗോ ബാക്ക് വിളികളോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് പിറകിലായി കുന്നുമ്മല്‍ ജങ്ഷന്‍ വരെ പ്രവര്‍ത്തകര്‍ റോഡിലൂടെ പ്രകടനം നടത്തി.
കേരളത്തില്‍ നടത്തിയ വഖഫ് സംരക്ഷണ സമരങ്ങള്‍ക്ക് പിന്നാലെയാണ് സംഘടനയെ തളര്‍ത്താന്‍ ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നതെന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ആരോപിച്ചു. എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറത്തടക്കം രാജ്യത്ത് വിവിധയിടങ്ങളില്‍ എസ്.ഡി.പി.ഐ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണ് 2009ല്‍ സ്ഥാപിതമായ എസ് ഡി പി ഐയെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. സാമ്പത്തികമായും നയപരമായും എസ് ഡി പി ഐക്ക് പി എഫ് ഐ സ്വാധീനമുണ്ടെന്നാണ് ആരോപണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പ്പോലും എസ് ഡി പി ഐയെ പി എഫ് ഐ സ്വാധീനിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡെന്നാണ് വിവരം.
എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് ഫൈസി. നിയമവിരുദ്ധ സംഘടനയെന്നാരോപിച്ച് 2022ലാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.
https://www.facebook.com/Malayalivartha

























