Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

വരുന്നത് രണ്ട് ഇലക്ഷനുകൾ ... ഇടത് - വലത് മുന്നണികളിൽ തീ കോരിയിട്ട് അമിത് ഷാ... എസ്. ഡി. പി ഐ യെ നിരോധിക്കും

07 MARCH 2025 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

വരുന്ന രണ്ട് തെരഞ്ഞടുപ്പുകളിൽ കേരളത്തിലെ കോൺഗ്രസിനും കമ്യൂണിസ്റ്റുകാർക്കും  ഹൃദയസ്തംഭനമുണ്ടാക്കുന്ന ഒരു നടപടിക്ക് രക്ഷാമന്ത്രി അമിത് ഷാ ഒരുങ്ങുന്നു. ഇത്രയും കാലം കോൺഗ്രസിനും കമ്യൂണിസ്റ്റിനും  ഹൃദയം തുറന്ന പിന്തുണ നൽകുന്ന എസ്.ഡി. പി.ഐയെ നിരോധിക്കാൻ  ഒരുങ്ങുകയാണ്  കേന്ദ്രസർക്കാർ. 

നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയപാര്‍ട്ടിയായ എസ്ഡിപിഐ നിരോധിക്കാൻ കേന്ദ്രസർക്കാർ മുമ്പേ ആലോചിക്കുന്നുണ്ടായിരുന്നു. . ദല്‍ഹിയിലെ പാര്‍ട്ടി ദേശീയ ഓഫീസിലും കേരളത്തില്‍ തിരുവനന്തപുരം പാളയത്തെ സംസ്ഥാന ഓഫീസിലും അടക്കം ഇ.ഡി റെയ്ഡ് നടന്നു. രാജ്യമെമ്പാടുമുള്ള പതിനഞ്ചോളം എസ്ഡിപിഐ ഓഫീസുകളിലാണ് റെയഡ് നടന്നത്.  വൻ ക്രമക്കേടുകൾ കണ്ടെത്തിയതായി മനസിലാക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നു വരെ ഇവർക്ക് സഹായമെത്തുന്നു. ഓരോ എസ്.ഡി. പി.ഐക്കാരനും കോടീശ്വരൻമാരാണ്.പണത്തിന്റെ ഉറവിടം പക്ഷേ ആർക്കും അറിയില്ല. 

 

ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നൗ, ജയ്പൂര്‍, താനെ, ഹൈദ്രാബാദ്, റാഞ്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലും മലപ്പുറത്തെ ചില കേന്ദ്രങ്ങളിലും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവിധ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. 


കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഫൈസിക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളാണ് എസ്ഡിപിഐയിലേക്ക് എന്‍ഫോഴ്‌സമെന്റിനെ എത്തിച്ചിരിക്കുന്നത്. പിഎഫ്‌ഐക്ക് പിന്നാലെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകള്‍ ഇ.ഡി റെയ്‌ഡോടെ ശക്തമായിട്ടുണ്ട്.നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ മലയാളിയായ മുഹമ്മദ് കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ കേരളത്തിന്റെ മതപരവും രാഷ്‌ട്രീയവുമായ സ്ഥിതിഗതികള്‍ ശരിയായി മനസ്സിലാക്കുന്നവര്‍ക്ക് അസ്വാഭാവികത തോന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ അഖിലേന്ത്യ പ്രസിഡണ്ടായ തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ ഫൈസിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ ഡിയുടെ നടപടി. ഭീകര പ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അന്ന് അറസ്റ്റിലാവാതിരുന്ന നേതാക്കളില്‍ ഒരാളാണ് ഫൈസി. എന്നാല്‍ ഇയാള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച ഫൈസി ഈ സംഘടനയുടെ നിരോധനത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ പ്രധാന ചുമതലയിലേക്ക് വരികയായിരുന്നു.


പോപ്പുലര്‍ ഫ്രണ്ടിനൊപ്പം എസ്ഡിപിഐയെയും നിരോധിക്കാതിരുന്നത് പരക്കെ ആശങ്ക ഉയര്‍ത്തിയിരുന്നു. കാരണം, രണ്ട് സംഘടനകളും ചെയ്തുകൊണ്ടിരുന്നത് ഒരേ കാര്യം തന്നെയാണ്. എസ്ഡിപിഐ രാഷ്‌ട്രീയ പാര്‍ട്ടി ആയതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ നിയമത്തിന്റെ ഇത്തരം സാങ്കേതികത്വങ്ങള്‍ ഭീകരവാദികള്‍ക്ക് സഹായകമായിത്തീരും എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. രാഷ്‌ട്രീയത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ലല്ലോ. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ പലരും, സംഘടന നിരോധിക്കപ്പെട്ടതോടെ എസ്ഡിപിഐയിലേക്ക് മാറുകയായിരുന്നു. ആദ്യം ചെയ്തിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തുടര്‍ന്നതും. എസ്ഡിപിഐയുടെ മുദ്രാവാക്യങ്ങളും ആശയ പ്രചരണങ്ങളും സമ്മേളനങ്ങളും ശ്രദ്ധിക്കുന്നവര്‍ക്ക് അത് ഒരു ഭീകര സംഘടനയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. അറസ്റ്റിലായ പിഎഫ് ഐ നേതാക്കള്‍ ആരോഗ്യകാരണങ്ങളും മറ്റും കാണിച്ച് ജാമ്യത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കോടതികളില്‍ വിലപ്പോയില്ല. ഈ സാഹചര്യത്തില്‍ എസ്ഡിപിഐയില്‍ സജീവമാവുക എന്ന തന്ത്രമാണ് പിഎഫ് ഐ തീവ്രവാദികള്‍ പ്രയോഗിച്ചത്.


സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ സവിശേഷമായ രാഷ്‌ട്രീയമാണ് എസ്ഡിപിഐ പോലുള്ള ഭീകരവാദ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനോടുപോലും കോണ്‍ഗ്രസിനും സിപിഎമ്മിനും യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ വഴി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ പിന്തുണ ഇരു പാര്‍ട്ടികളും സ്വീകരിക്കുകയുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റില്‍ ജയിച്ചത് എസ്ഡിപിഐയാണ്. കോണ്‍ഗ്രസിന്റെ വോട്ട് മതതീവ്രവാദിക്ക് മറിച്ചു കൊടുത്തു എന്നര്‍ത്ഥം. ഓരോയിടത്തെയും സാഹചര്യമനുസരിച്ച് എല്‍ഡിഎഫിലും യുഡിഎഫിലും മാറി മാറി എസ്ഡിപിഐ ചേക്കേറുന്നു. ഇടതു വലതു മുന്നണികള്‍ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും എസ്ഡിപിഐ ബന്ധത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യും. ഹിന്ദു-മതേതര വോട്ട് ആകര്‍ഷിക്കാനാണിത്.


പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ഇപ്പോള്‍ അന്വേഷണം ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിനാ

യി രാജ്യത്തിനു പുറത്തുനിന്ന് നിയമവിരുദ്ധമായി ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്തത് എസ്ഡിപിഐ ആണെന്ന് അന്വേഷണം ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഫൈസിയുടെ അറസ്റ്റ് നിര്‍ണായകമാണ്. ഫൈസിമാര്‍ നിരവധിയുണ്ടാവും എന്നുറപ്പാണ്. രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കാന്‍ പാടില്ല. എന്തുകാരണം കൊണ്ടാണോ പിഎഫ് ഐ നിരോധിക്കപ്പെട്ടത് അക്കാരണത്താല്‍ എസ്ഡിപിഐയേയും നിരോധിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവണം. എന്നാൽ ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിന് കാത്തു നിൽക്കാതെ നിരോധിക്കാനാണ് ശ്രമം. 

പോപ്പുലർ ഫ്രണ്ട്, എസ്. ഡിപി ഐ തുടങ്ങിയ സംഘടനകൾക്കെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കി തുടങ്ങിയിട്ട് കാലം കുറെയായി. അക്രമ സ്വഭാവത്തിലുള്ള ഇവരുടെ പ്രവർത്തനങ്ങൾ കേന്ദ്രം കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ആദ്യകാലത്ത് കുടുംബാംഗങ്ങളെ ഇവർ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കൊണ്ടു വന്നിരുന്നില്ല. പൗരത്വ പ്രക്ഷോഭം നടക്കുന്ന കാലത്താണ് കുടുംബാംഗങ്ങളും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്.  സ്ത്രീകളും കുട്ടികളും ഇത്തരം സംഘടനകളുടെ യോഗങ്ങളിൽ പങ്കെടുക്കുന്നു.  മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് സമാനമായാണ് ഈ പ്രവണതയെ കേന്ദ്ര സർക്കാർ കാണുന്നു. അതായത് കുടുംബത്തിനുള്ളിൽ തന്നെ തീവ്രവാദം വളർത്തുകയാണ് ലക്ഷ്യം. 

1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  രൂപിക്കരിക്കപ്പെട്ടത്. കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നിവയാണ് അവ.ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്. 

ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്.  

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു.

എല്ലാ വർഷവും ഫെബ്രുവരി 17 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ  സംഘടന ഐക്യ മാർച്ചുകൾ നടത്തുന്നു.യൂണിഫോമിൽ താരങ്ങളും ചിഹ്നങ്ങളും വഹിച്ചാണ് മാർച്ച്.പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനമാണ് അന്ന്.എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ അവർ നടത്തിയിരുന്ന  സ്വാതന്ത്ര്യ പരേഡ് 2013 ൽ കേരള സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിരുന്നു.

വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ളപോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഏപ്രിൽ 23-ന് പോലീസ് റൈഡ് ചെയ്തു. റൈഡിൽ 21 പോപുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ നിന്നും പോപുലർ ഫ്രണ്ടിന് തീവ്രവാദബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെടുത്തതായി പോലീസ് ആരോപിച്ചിരുന്നു. റെയ്ഡിൽ ബോംബ്, വടിവാൾ, ബോംബുനിർമ്മാണസാമഗ്രികൾ ദേശവിരുദ്ധസ്വഭാവമുള്ള ലഘുലേഘകളും രേഖകയും കണ്ടെടുത്തതായും പോലീസ് പറഞ്ഞു,ഈ കേസിൽ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ല എന്ന് കേരളാ ഹൈകോടതി വിധിക്കുകയും ആ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

അഭിമന്യൂ വധമാണ്  പോപ്പുലർ ഫ്രണ്ടിന് നേരെയുള്ള മറ്റൊരു ആരോപണം.എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു  കൊല്ലപ്പെട്ട സംഭവമാണ് ഇത് .  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയത് എന്നാണ് പോലീസ് കേസ്.  ജൂലൈ 2, 2018 ന് പുലർച്ചെ ക്യാമ്പസിൽ തിരിച്ചെത്തുകയും കോളേജ് ഹോസ്റ്റലിലേക്ക് കയറുകയും ചെയ്ത അഭിമന്യുവിനെ ഒരാൾ പിറകിൽ നിന്ന് പിടിക്കുകയും മറ്റൊരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

ഹാത്രസ് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകള്‍ കണ്ടെത്തിയെന്നും യുപി പൊലീസ് ആരോപിച്ചിരുന്നു. 

പോപ്പുലർ ഫ്രണ്ടിനു നേരെ കൂടുതൽ നിയന്ത്രണങ്ങൾ  ആദായ നികുതി വകുപ്പ് ഏർപ്പെടുത്തിയത് അടുത്ത കാലത്താണ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം വകുപ്പ് റദ്ദ് ചെയ്തു. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കും.

എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള തീവ്രവാദം അടക്കമുള്ള   ആരോപണങ്ങള്‍ സംഘടന നിഷേധിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ പ്രചരണങ്ങൾക്ക് കാരണമാവുന്നത്.

2010ലാണ് ഇൻറലിജൻസ് ബ്യൂറോ ആദ്യമായി പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.നിരോധിത തീവ്രവാദി സംഘടനയായ  സിമിയുമായി ബന്ധമുണ്ടെന്നായിരുന്നു കേസ്.  2017ൽ ദേശീയ അന്വേഷണ ഏജൻസി ഇവർക്കെതിരെ ഏറെ ഗുരുതരമായ മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു.  ബാംഗ്ലൂർ  സ്ഫോടന കേസിലും ലൗ ജിഹാദ് കേസിലും പോപ്പുലർ ഫ്രണ്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റിപ്പോർട്ടുണ്ട്. ഇവരുടെ ശക്തികേന്ദ്രങ്ങളിൽ ആയോധന മുറകൾ പരിശീലിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.പാലക്കാട്, ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ അതീവ ഗുരുതരമായ ഒരു രാഷ്ട്രീയ പ്രതിഭാസമായി വളരുകയാണ് കേരളത്തിലെ ഇസ്ലാമിക തീവ്രവാദമെന്ന് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നു. ഇതിനെല്ലാം പിന്തുണ നൽകുന്നത് സി.പി.എം.ആണെന്ന് ആരോപണം ഉണ്ടായിരുന്നത്. 

എസ് ഡി  പി ഐയെ നിരോധിക്കാനുള്ള നീക്കത്തിനെതിരെ ഇടതു വലത് മുന്നണികൾ രംഗത്തു വരുന്നത്  കാത്തിരിക്കുകയാണ് ബി ജെ. പി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (47 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (54 minutes ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends