നാല് മാസമായിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല: വീട്ടില്‍ പ്രസവം നടത്തിയതിന്റെ പേരില്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

വീട്ടില്‍ പ്രസവം നടത്തിയതിന്റെ പേരില്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നല്‍കിയത്. 2024 നവംബര്‍ രണ്ടിനാണ് കുട്ടി ജനിച്ചത്. നാല് മാസമായിട്ടും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഷറാഫത്ത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അക്യുപങ്ചര്‍ പഠിച്ചിട്ടുണ്ടെന്നും മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. കോഴിക്കോട്ടെ താമസസ്ഥലത്ത് എത്തിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളു. തൊട്ടടുത്ത ആളുകളെ മാത്രമാണ് പരിചയം. ആശാ വര്‍ക്കര്‍മാരെയോ അംഗന്‍വാടി പ്രവര്‍ത്തകരെയോ അറിയില്ല. കോഴിക്കോട് ഇഖ്ര ആശുപത്രിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും ഷറാഫത്ത് പറഞ്ഞു.
ഒക്ടോബര്‍ 28നായിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്പോള്‍ ആശുപത്രിയിലേക്ക് പോകാമെന്ന് കരുതി. അതിനാല്‍ 28ന് ആശുപത്രിയില്‍ പോയില്ല. മരുന്ന് നല്കി പ്രസവം നടത്തുമെന്നതിനാലാണ് പറഞ്ഞ തീയതിയില്‍ തന്നെ പോകാത്തത്. അതിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























