തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിന് സമീപത്തുള്ള വീട്ടുമുറ്റത്തെ കരിങ്കല്‍ കൂനയില്‍ നിന്നും പെണ് മൂര്‍ഖനെ പിടികൂടി

തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിന് സമീപത്തുള്ള വീട്ടുമുറ്റത്തെ കരിങ്കല്‍ കൂനയില്‍ നിന്നും പെണ് മൂര്‍ഖനെ വാവാ സുരേഷ് പിടികൂടി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് നിന്നും രണ്ട് മൂര്‍ഖന്‍ പാമ്പുകളെ വാവാ സുരേഷ് പിടികൂടിയിരുന്നു.
വീടിന് സമീപം നിറയെ കരിങ്കല്‍ കൂട്ടിയിട്ടിരുന്നു. ഇതിനടിയില്‍ നിന്നാണ് പാമ്പ് വന്നത്. നല്ല വലിപ്പമുള്ള പാമ്പായിരുന്നു എന്നാണ് കണ്ടുനിന്നവര്‍ പറഞ്ഞത്. കരിങ്കല്‍ മാറ്റാനായി എത്തിയ തൊഴിലാളികളാണ് ആദ്യം പാമ്പിനെ കണ്ടത്. ഇവര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വാവാ സുരേഷ് എത്തി തൊഴിലാളികളുടെ സഹായത്തോടെ കരിങ്കല്ലുകള്‍ മാറ്റാന്‍ തുടങ്ങി. ഏകദേശം അര മണിക്കൂറോളമെടുത്തു കല്ലുകള്‍ മാറ്റാന്‍ . ഒടുവില്‍ കല്ലിനടിയില്‍ നിന്നും പാമ്പിനെ കിട്ടി.
ഒറ്റനോട്ടത്തില്‍ തന്നെ അതൊരു പെണ് മൂര്‍ഖനാണെന്ന് വാവാ സുരേഷ് പറഞ്ഞു. മുട്ടയിടാറായ പാമ്പാണ്. വയറ്റില്‍ കുറഞ്ഞത് 38 മുട്ടയെങ്കിലും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ഭയത്തോടെയാണ് നാട്ടുകാരെല്ലാം ഈ കാഴ്ച നോക്കി നിന്നത്.
https://www.facebook.com/Malayalivartha

























