Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവന്‍ അവളായി പിന്നെ ഇന്‍സ്‌പെക്ടറായി; ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രിതിക യാഷ്‌നി

20 FEBRUARY 2016 05:23 AM IST
മലയാളി വാര്‍ത്ത.

ആണിന്റെയും പെണ്ണിന്റെയും ലോകം, ആണ്‍പെണ്‍സങ്കല്‍പ്പത്തിനു ചുറ്റും പടുത്തുയര്‍ത്തപ്പെട്ട ലോകം. നമ്മള്‍ മൂന്നാം ലിംഗക്കാര്‍ ഭിന്നലിംഗക്കാര്‍ എന്നൊക്കെ കളിയാക്കുന്ന ഭാവത്തോടെ വീക്ഷിച്ചിരുന്നവര്‍. പല സമൂഹങ്ങളിലും ഇത്തരം ന്യൂനപക്ഷങ്ങള്‍ എന്നുവിളിക്കുന്ന ഒരു സമൂഹത്തിന് മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രിതിക യാഷ്‌നി. കളിയാക്കസുകളുടെയും കുറ്റപ്പെടുത്തലുകളുടെയും ലോകത്ത് മാത്രം ജീവിച്ച് ഇപ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് അവള്‍.
ചരിത്രത്തിന്റെ ഏടുകളില്‍ കുറിക്കപ്പെട്ട പേരാണ് ഇനിമുതല്‍ പ്രിതിക യാഷ്‌നി എന്നത്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്ന ബഹുമതിയ്ക്ക് ഉടമയാണ് സേലം സ്വദേശിനിയായ ഈ 25 വയസ്സുകാരി. 2013ലാണ് പ്രദീപ് കുമാര്‍ എന്ന യുവാവ് ലിംഗമാറ്റശസ്ത്രക്രിയയിലൂടെ പ്രിതികയായത്. പല ജോലികള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടി വന്നപ്പോഴും നിയമനടപടികള്‍ തടസ്സമായി നിന്നു. പിന്നീടു നടന്ന എസ്‌ഐ പരീക്ഷയിലും പ്രിതികയ്ക്ക് തടസ്സമായി വന്നത് സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തി കിട്ടാത്തതിലുള്ള ബുദ്ധിമുട്ടുകളായിരുന്നു. കോടതി നിര്‍ദ്ദേശിച്ച നിയമനടപടികളിലൂടെ ആ കടമ്പയും പ്രിതിക തുഴഞ്ഞു കയറി. ഒടുവില്‍ പരീക്ഷ പാസായപ്പോള്‍ ഭിന്നലിംഗക്കാരെ പൊലീസ് സര്‍വീസില്‍ നിലനിര്‍ത്താനുള്ള നിയമന തടസ്സങ്ങള്‍ പറഞ്ഞു റിക്രൂട്ട്‌മെന്റ് ബോര്‍ഡും പ്രിതികയുടെ സ്വപ്‌നങ്ങള്‍ക്ക് വിലക്കേല്‍പ്പിച്ചു. പിന്നീട് കാലങ്ങളായി കോടതിയില്‍ നടന്ന വാദങ്ങള്‍ക്കൊടുവില്‍ പ്രിതിക യാഷ്‌നിയുടെ പ്രയത്‌നങ്ങള്‍ക്കു മുന്നില്‍ കോടതി അനുകൂല നിലപാടു സ്വീകരിച്ചു. പ്രിതികയ്ക്ക് നിയമന ഉത്തരവ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇനി മുതല്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാംവിഭാഗമായിക്കണ്ട് പ്രത്യേകമായി ഉള്‍ക്കൊള്ളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'ഇതുവരെയുള്ള യാത്ര ഏറെ പ്രയാസമുള്ളതായിരുന്നു.എന്നാല്‍ ഇന്ന് ഞാന്‍ ഏറെ സന്തോഷിയ്ക്കുന്നുണ്ട്.എന്റെ കഷ്ടപ്പാടുകള്‍ക്കൊന്നും ഫലമില്ലാതെ പോയില്ലല്ലോ'.സബ്ഇന്‍സ്‌പെക്ടറായി ചുമതലേറ്റതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ പ്രിതിക യാഷ്‌നി വ്യക്തമാക്കിയിരുന്നു. പെണ്‍ഭ്രൂണഹത്യയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നിയന്ത്രിയ്ക്കുന്നതിനും ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുകയെന്നതാകും തന്റെ ലക്ഷ്യമായി പ്രിതിക യാഷ്‌നി കാണുന്നത് . ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തണമെന്നും ഒരു ഐപിഎസ് ഓഫീസറാകുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും പ്രിതിക വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (12 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (24 minutes ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (35 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (42 minutes ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (51 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (1 hour ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (1 hour ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (9 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (9 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (9 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (9 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

Malayali Vartha Recommends