ഓഫീസിലേക്ക് കാട്ടുപന്നി ഓടിക്കയറുന്നത് തടയാന്‍ ശ്രമിച്ച ജീവനക്കാരിക്ക് പരിക്കേറ്റു

കാട്ടുപന്നികള്‍ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാന്‍ ശ്രമിച്ച ജീവനക്കാരിക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്.
റോഡിലേക്ക് കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാനായി റസിയ ഷട്ടര്‍ ഇടാന്‍ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവില്‍ ആറ് സ്റ്റിച്ചുണ്ട്.
കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായി. കാട്ടുപന്നി ആക്രമണത്തില്‍ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. റബ്ബര്‍ ടാപ്പിംഗിനിടെ ഇന്ന് രാവിലെ ആയിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha
























