വഴിയോരത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കുമെതിരെ രൂക്ഷ വിമർശനം; സംസ്ഥാന സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

സംസ്ഥാന സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. വഴിയോരത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്ക്കുമെതിരെയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും വിമര്‍ശനം. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ല എന്നും ദേവന് രാമചന്ദ്രന് പറഞ്ഞു .
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു. ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.
നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നിയമ വിരുദ്ധമായി ഫ്ളക്സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നു എന്നും ദേവന് രാമചന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha
























