സീസണിലെ അവസാന ഹോം മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്....

സീസണിലെ അവസാന ഹോം മത്സരത്തില്‍ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയിരിക്കുന്നത്.
പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. 2ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്ന് ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.
തോല്‍വിയോടെ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന മത്സരംവരെ കാക്കണം. അവസാന മത്സരത്തില്‍ ഒരു പോയന്റ് നേടാനായാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താവുന്നതാണ്.
23 മത്സരങ്ങളില്‍ നിന്ന് 33 പോയന്റുള്ള മുംബൈ നിലവില്‍ ഏഴാം സ്ഥാനത്താണ്. അതേസമയം, അവസാന മത്സരത്തിലും തോറ്റാല്‍ മുംബൈയെ മറികടന്ന് ഒഡിഷ എഫ്.സി പ്ലേ ഓഫിലെത്തുകയും ചെയ്യും. മാര്‍ച്ച് 12-ാം തീയതി ഹൈദരാബാദ് എഫ്.സിക്കെതിരേ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമുള്ളത്.
"
https://www.facebook.com/Malayalivartha
























