സങ്കടക്കാഴ്ചയായി.... ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ ആളെക്കയറ്റി എന്നാരോപിച്ച് കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

സങ്കടക്കാഴ്ചയായി.... ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ ആളെക്കയറ്റി എന്നാരോപിച്ച് കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പൊന്മള മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (49) മരിച്ചത്.
ഇന്നലെ രാവിലെ 10ന് വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ആളെക്കയറ്റി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം പി.ടി.ബി എന്ന ബസിലെ ജീവനക്കാരായ സുജീഷ്, ഷിജു, മുഹമ്മദ് നിഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ബസ് ലത്തീഫിന്റെ ഓട്ടോയെ പിന്തുടര്ന്ന് തടഞ്ഞു നിറുത്തി. തുടര്‍ന്ന് ജീവനക്കാര്‍ ലത്തീഫിന്റെ നെഞ്ചില്‍ ചവിട്ടി. നിലത്തേക്ക് തള്ളിയിട്ടു.
മര്‍ദ്ദനമേറ്റ ലത്തീഫ് സ്വയം ഓട്ടോറിക്ഷ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഴഞ്ഞു വീണുപോയി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ബസ് ജീവനക്കാരുടെ മര്‍ദ്ദനമാണ് ലത്തീഫിന്റെ മരണത്തിനിടയാക്കിയതെന്ന് ഓട്ടോ തൊഴിലാളികള്‍ .
"
https://www.facebook.com/Malayalivartha
























