Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

പൊറോട്ടയും ചിക്കനും മാത്രേ അഫാന്റെ തൊള്ളയിൽ നിന്ന് ഇറങ്ങു..! ദേ അവിടയാ സാറേ....!!

08 MARCH 2025 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പാങ്ങോട് സ്റ്റേഷനിൽ ഭക്ഷണം കഴിക്കുന്നതിനു വിമുഖത പ്രകടിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിൽ എന്താണ് പ്രശ്നം എന്നു പൊലീസ് ചോദിച്ചപ്പോൾ താൻ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടർന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങൾ പൊലീസ് വാങ്ങി നൽകി. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മീൻകറി വേണമെന്ന് അഫാൻ ആവശ്യപ്പെട്ടിരുന്നു.

രാത്രി കിടക്കുന്നതിനു വേണ്ടി പേപ്പറുകൾ നൽകിയിരുന്നു. ഇതിൽ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവൻ അഫാൻ വായിച്ചു തീർത്തു. തുടർന്ന് പത്രം പൊലീസ് തിരികെ വാങ്ങി. തനിക്ക് വെറും തറയിൽ കിടക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞതിനെത്തുടർന്ന് പൊലീസ് സെല്ലിൽ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നൽകി.

 



എല്ലാവരെയും കൊലപ്പെടുത്താൻ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചതെന്നും കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയതെന്നുമാണ് അഫാൻ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റർനെറ്റിൽ തിരഞ്ഞിട്ടില്ലെന്നു മൊബൈൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇനി മുന്നോട്ടുപോകാൻ കഴിയാത്തവിധം കടം വന്നതിനാലാണ് കൊലപ്പെടുത്താൻ ഇപ്പോൾ തന്നെ തീരുമാനിച്ചത്. അമ്മ ഷെമി, സഹോദരിയുടെ കയ്യിൽനിന്ന് 30 പവൻ സ്വർണം വാങ്ങി പണയംവച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയംവച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നൽകണമായിരുന്നു. അതിന് ഒരു മാർഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യിൽനിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും പ്രതി അഫാൻ തെളിവെടുപ്പിനിടെ മൊഴി നൽകി.

ദിവസവും പലിശ നൽകുന്ന രീതിയിൽ ബ്ലേഡ് പലിശക്കാരിൽനിന്നാണ് കൂടുതൽ പണവും വാങ്ങിയതെന്നും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിലുണ്ട്. അഫാൻ രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നൽകിയവർ സമ്മർദം ചെലുത്തിയത്. സുഹൃത്ത് ഫർസാനയിൽനിന്നു വാങ്ങിയ മാല ഫർസാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫർസാന അഫാന് മാല കൈമാറിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫർസാന സമ്മർദം ചെലുത്തിയത്.

അഫാൻ പറഞ്ഞ 70 ലക്ഷത്തിന്റെ കടം അന്വേഷണസംഘവും സ്ഥിരീകരിച്ചു. അഫാന്റെയും ഷെമിയുടെയും മൊബൈലിൽനിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് വിവരം. എന്നാൽ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ ബാങ്ക് രേഖകളിൽ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

 

 



തെളിവെടുപ്പ് പൂർത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡിഎംഒയ്ക്ക് ഉടൻ കത്തുനൽകും. ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചാൽ ഇക്കാര്യം കോടതിയിൽ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസ് തീരുമാനം.

വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാനുമായി അമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഇന്നും തെളിവെടുപ്പ് നടക്കും. കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തിൽ ഉച്ചയോടു നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അഫാനെ ഹാജരാക്കും.

സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പിന് കൊണ്ടുപോകും. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ അമ്മൂമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും എത്തിച്ച് ഇന്നലെ തെളിവെടുത്തു. സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ കനത്ത സുരക്ഷയിലായിരുന്നു പാങ്ങോട് പൊലീസിന്‍റെ തെളിവെടുപ്പ്.

വൈകിട്ട് നാലരയോടെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് തുടങ്ങിയത്. മൂന്നു കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ആദ്യം സൽമാബീവിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ താഴെ പാങ്ങോട്ടെ വീട്ടിലായിരുന്നു തെളിവെടുപ്പ്. പ്രതി അഫാനെ കൊണ്ടുവരുന്ന വിവരം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പത്തു മിനിട്ടോളം നീണ്ട തെളിവെടുപ്പിൽ കൊല നടത്തിയതെങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചു.

 

 



പിന്നാലെ പേരുമലയിലെ വീട്ടിലേയ്ക്ക് എത്തിച്ചു. അമ്മ ഷെമിനയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചായിരുന്നു. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പ്. നേരത്തെ തന്നെ ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നു. രണ്ടിടത്തും നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നുവെങ്കിലും പ്രതിക്കെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ല. തെളിവെടുപ്പിന് ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിൽ തിരികെയെത്തിച്ചു. പാങ്ങോട് പോലീസ് സ്റ്റേഷനിൽ അഫാൻ രാവിലെ തളർന്നു വീണു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയായിരുന്നു വൈകീട്ട് തെളിവെടുപ്പിന് എത്തിച്ചത്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (37 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (44 minutes ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (52 minutes ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (4 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (4 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends