താനൂരില്‍ നിന്ന് കാണാതായി തിരച്ചിലിനൊടുവില്‍ മുംബൈയില്‍ നിന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

താനൂരില്‍ നിന്ന് കാണാതായി തിരച്ചിലിനൊടുവില്‍ മുംബൈയില്‍ നിന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതിനാവശ്യമായി നിര്‍ദ്ദേശങ്ങള്‍ നല്കി.
വിദ്യാര്‍ഥിനികളെ എത്രയും പെട്ടെന്ന് കണ്ടെത്താനായ കേരള പൊലീസിനെ അഭിനന്ദിച്ച് മന്ത്രി. വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നെന്നും മന്ത്രി. വെള്ളി പുലര്‍ച്ചെ രണ്ടിന് മുംബൈ--ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ മുംബൈക്കും പുണെയ്ക്കും ഇടയിലുള്ള ലോണാവാലാ സ്റ്റേഷനില്‍വച്ച് ആര്‍പിഎഫാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.
ആര്‍പിഎഫ് ഇവരെ പുണെയിലെ സിഡബ്ല്യുസിയില്‍ ഏല്‍പ്പിച്ചു. താനൂര്‍ സ്റ്റേഷനിലെ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പുണെയിലെ സിഡബ്ല്യുസിയില്‍ നിന്ന് കുട്ടികളെ ഏറ്റുവാങ്ങി. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ ഇവര്‍ ബുധന്‍ രാവിലെ പരീക്ഷയ്ക്കെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
അതേസമയം നാട്ടിലെത്തിക്കുന്ന വിദ്യാര്‍ഥികളെ കോടതിയില്‍ ഹാജരാക്കി കെയര്‍ ഹോമിലേക്ക് മാറ്റും.
"
https://www.facebook.com/Malayalivartha
























