പൊലീസിനെ കണ്ട് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്...

പൊലീസിനെ കണ്ട് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് പൊലീസിന്റെ പിടിയിലായത്.
വയറ്റിലായത് എംഡിഎംഎ ആണെന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസുകാര്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്കോപ്പി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തി. ഇയാള്‍ക്കെതിരെ പൊലീസ് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
അതേസമയം, വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ പ്രതി ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സിവില്‍ എക്സൈസ് ഓഫീസര്‍ ജെയ്മോന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനമിടിച്ച് ഉദ്യോഗസ്ഥന്റെ തലക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. മൂന്ന് പല്ലുകള്‍ നഷ്ടമായി. തടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. പ്രതി അഞ്ചാം മൈല്‍ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുമ്പും ലഹരി കടത്ത് കേസില്‍ പിടിയിലായ ആളാണ് ഹൈദറെന്നാണ് വിവരം. എക്സൈസ് ഉദ്യോഗസ്ഥന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha
























