സ്വയസുരക്ഷയ്ക്ക് വേണ്ടി... ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത ഉദ്യോഗസ്ഥരുടെയും വനിത യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പുത്തന്‍ ആശയവുമായി റെയില്‍വേ....

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത ഉദ്യോഗസ്ഥരുടെയും വനിത യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പുത്തന്‍ ആശയവുമായി റെയില്‍വേ. സ്വയസുരക്ഷയ്ക്ക് വേണ്ടി ആര്‍പിഎഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ചില്ലി സ്പ്രേ ബോട്ടിലുകള്‍ വിതരണം ചെയ്യും.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ നേരിടുന്നതിനും സ്വയം സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ചില്ലി സ്പ്രേ ബോട്ടിലുകള്‍ വിതരണം ചെയ്യുന്നതെന്ന് റെയില്‍വേ .അടിയന്തര സാഹചര്യങ്ങളില്‍ ചില്ലി സ്പ്രേ ഉപയോഗിക്കാനാകും. ഇത് വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നാണ് നിഗമനം.
ഒറ്റപ്പെട്ട സ്റ്റേഷനുകള്‍, വിദൂരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി റെയില്‍വേയുടെ പുതിയ ആശയം സഹായകമാകും.
"
https://www.facebook.com/Malayalivartha
























