തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ തന്ത്രിയും താന്ത്രികാചാര്യനുമായ ബ്രഹ്മശ്രീ തരണനെല്ലൂര്‍ പടിഞ്ഞാറേമന പത്മനാഭന് നമ്പൂതിരിപ്പാട് ശതാഭിഷേക നിറവില്‍...

തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ തന്ത്രിയും താന്ത്രികാചാര്യനുമായ ബ്രഹ്മശ്രീ തരണനെല്ലൂര്‍ പടിഞ്ഞാറേമന പത്മനാഭന് നമ്പൂതിരിപ്പാട് ശതാഭിഷേക നിറവില്‍.
മാര്‍ച്ച് 9 മുതല്‍ 11 വരെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിനടുത്തുള്ള ശതാഭിഷേക വേദിയില്‍ മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ നടക്കും. തൃശൂര്‍ കിഴുപ്പുള്ളിക്കരയിലെ പുരാതന തന്ത്രി കുടുംബമായ വെളുത്തേടത്ത് തരണനെല്ലൂര്‍ മനയിലാണ് ബ്രഹ്മശ്രീ പത്മനാഭന് നമ്പൂതിരിപ്പാട് ജനിച്ചത്. ആന്ധ്രാപ്രദേശിലെ അഹോബിലത്തില്‍ നിന്നുള്ള രണ്ട് കുടുംബങ്ങളായിരുന്നു തരണനെല്ലൂരും താഴമണും. 1959ല്‍ 25 വയസുള്ളപ്പോഴാണ് പത്മനാഭന് നമ്പൂതിരിപ്പാടിനെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ നവീകരണകലശത്തിന്റെ യജ്ഞാചാര്യനായി നിയമിച്ചത്.
"
https://www.facebook.com/Malayalivartha
























