കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് കിലോമീറ്റുറുകളോളം....

കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് കിലോമീറ്റുറുകളോളം..... പത്തനംതിട്ട കരിമാന്തോട്ടില് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം നടന്നത്. യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിക്കുകയായിരുന്നു.
ബസ് പുനലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ ബെല്ലടിച്ചത്. ഇതുകേട്ട ഡ്രൈവര്‍ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് ബസില്‍ കണ്ടക്ടര്‍ ഇല്ലെന്ന് മനസിലായത്. പിന്നീട് മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ കരവാളൂരില്‍ എത്തി ഇതില്‍ കയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























