Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സി പി എം നേതാക്കളും മന്ത്രിമാരും പിണറായിക്ക് എതിരെന്ന് റിപ്പോർട്ട് ! പരിഭവം പിണറായിയുടെ അറിവോടെ?

08 MARCH 2025 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

ഭൂരിപക്ഷം  സി പി എം നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെന്ന്   പ്രവർത്തന റിപ്പോർട്ട്.  സംസ്ഥാന സമിതിയിൽ അതീവരഹസ്യമായി അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുഖ്യമന്ത്രിയെ പ്രതിപക്ഷവും ശത്രുക്കളുംചേർന്ന് കല്ലെറിയുമ്പോൾ സി പി എം നേതാക്കളും മന്ത്രിമാരും കണ്ടു നിൽക്കുകയാണെന്നും  ആരോപണം ഉന്നയിക്കുന്നുണ്ട്.   സ്വർണ്ണ കടത്ത് ആരോപണ സമയത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തിയ അതേ ആരോപണം തന്നെയാണ് സി പി എമ്മിന്റെ സംസ്ഥാനത്തെ പരമോന്നത  സമിതി ചർച്ചചെയ്യുന്നത്.വളരെ ഗൗരവതരമായ നിരീക്ഷണമായതിനാൽ ഇക്കാര്യം സംസ്ഥാന സമ്മേളനം പ്രത്യേകം ചർച്ച ചെയ്യും.   

സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങൾ  മാധ്യമങ്ങൾ ചോർത്തിയത് പാർട്ടിക്ക് ക്ഷീണമായി. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. എതിരാളികൾക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.  വെള്ളിയാഴ്ച  രാവിലെ മുതലാണ് ചർച്ച ആരംഭിച്ചത്. 

       
വൻകിട പദ്ധതികൾ മാത്രം പോരാ പരമ്പരാഗത വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കണം. അവരെ മറന്ന അവസ്ഥയാണുള്ളത്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും കനത്ത തോൽവി ഉണ്ടായെങ്കിലും ആലപ്പുഴയിൽ തോറ്റതിന് കാരണം കയർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തടഞ്ഞതുകൊണ്ടാണെന്നും ചർച്ചയിൽ   വിമർശനമുണ്ടായി. പി.പി ചിത്തരഞ്ജൻ  എംഎൽഎയാണ് വിമർശനം ഉന്നയിച്ചത്. 
 
ആശാപ്രവർത്തകരുടെ സമരം ഒരു മുന്നറിയിപ്പായി കാണണമെന്നും ചർച്ചയിൽ നിർദേശമുണ്ടായി. അംഗൻവാടി ഹെൽപ്പർമാരുടെ അടക്കം വേതനം കുടിശ്ശികയാണ്.  ആശമാർക്ക് പിന്നാലെ അവരും സമരം തുടങ്ങും. കോൺഗ്രസ് അത് മുതലെടുക്കുമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. നേതാക്കളുടെ സ്വത്തുവിവരങ്ങൾ പരിശോധിക്കണം. പാർട്ടിയിൽ ചേർന്നശേഷവും ഇപ്പോഴുമുള്ള ആസ്തി സംബന്ധിച്ച് കൃത്യമായ പരിശോധന നടക്കുന്നില്ല. ഇന്ത്യ മുന്നണിയുമായി ചേർന്നുനിന്ന് പ്രവർത്തിക്കണമായിരുന്നു. ദേശീയതലത്തിൽ അഭിപ്രായം പറയാൻ സിപിഎമ്മിന് ഇടമില്ലാതായി എന്നായിരുന്നു മറ്റൊരു വിമർശനം.     മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ അദ്ദേഹത്തെ സംരക്ഷിക്കുന്നില്ലെന്ന പരാതി ചർച്ച ചെയ്യുന്നത്.  മുഖ്യമന്ത്രി ചർച്ചകൾക്ക് ഒരു തടസവും നിന്നില്ല. മുഖ്യമന്ത്രിയുമായി അത്രയൊന്നും അടുപ്പം സൂക്ഷിക്കാത്ത സ്പീക്കർ എ .എൻ .ഷംസീർ പോലും നിയമസഭയിൽ മുഖ്യമന്ത്രിയെ കൈമറന്ന് സഹായിക്കാറുണ്ട്. എന്നാൽ നിയമസഭയിൽ മുഖ്യമന്ത്രി വെള്ളം കുടിക്കുമ്പോൾ മന്ത്രിമാർ അദ്ദേഹത്തെ സഹായിക്കാനെത്താറില്ല. എം.എൽ എ മാരും മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കും. ഒരു ഘട്ടത്തിൽ മന്ത്രി റിയാസ് തന്നെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയിരുന്നു. അന്ന് റിയാസ് പരസ്യമായി പറഞ്ഞ വാസ്തവങ്ങളിൽ നിന്നും കാര്യമായ യാതൊരു മാറ്റവും  ഇന്നും സംഭവിച്ചിട്ടില്ല.          മുഖ്യമന്ത്രിയുടെ വിശ്വസ്തർ പോലും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രിയെ ഉപയോഗിച്ച് നേട്ടം കൊയ്തവർ തന്നെയാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി വീണുപോകുമെന്ന് കരുതിയവരാണ് പല നേതാക്കളും.എന്നാൽ ഫിനിക്സ് പക്ഷിയെ പോലെ അദ്ദേഹം ഉയർന്നു വന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത് തന്നെ അത്ഭുതമായിരുന്നു. ഇപ്പോൾ മൂന്നാം പിണറായി സർക്കാരും ചർച്ചയിൽ വന്നിരിക്കുന്നു.    സി പി എം പോളിറ്റ് ബ്യൂറോ പൂർണമായി പിണറായിക്കൊപ്പമാണ് നിൽക്കുന്നത്.സീതാറാം യച്ചൂരിയായിരുന്നെങ്കിൽ മറിച്ചൊരു തീരുമാനം ഉണ്ടായേനെ. പ്രകാശ് കാരാട്ടും പിണറായിയും തമ്മിലുള്ള ബന്ധം പണ്ടേ പ്രസിദ്ധമാണ്.  മുമ്പ് കാരാട്ട് സി പി എം ജനറൽ സെക്രട്ടറിയായിരുന്ന കാലത്തും പിണറായിക്ക് തന്നെയായിരുന്നു പ്രാമുഖ്യം. മുഖ്യമന്ത്രിയെ പാർട്ടിയും സർക്കാരും സഹായിക്കുന്നില്ലെന്ന ആക്ഷേപം പ്രകാശ് കാരാട്ട് ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദ്ദേശം പി.ബി. സംസ്ഥാന നേതാക്കൾക്ക് നൽകിയേക്കും.    ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയിൽ  പങ്കെടുത്ത്  പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം വലിയ ചർച്ചയായി മാറിയിരുന്നു.  ഇയാളാര് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന പൊതു വികാരമാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായത്. എല്ലാവരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നു  എന്ന ഒരൊറ്റ നേട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്.

 

പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.

 

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു  മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്. 

 

നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു  റിയാസിന്റെ പ്രതികരണം. 

 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ   പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.  എല്ലാവരും  അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്.

 

എന്തിലും അഭിപ്രായം പറഞ്ഞിരുന്ന എം എം മണി പോലും ഇപ്പോൾ ഏറെക്കുറെ നിശബ്ദനാണ്. തന്നെ മന്ത്രിയാക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമമാണുള്ളത്.

 

അതേസമയം, ഒരു കോടി രൂപയുമായി പാലക്കാട് വില്ലേജ് അസിസ്റ്റൻ്റ് പിടിയിലായ സംഭവത്തിൽ  സർക്കാർ നിലപാട് വ്യക്തമാക്കാനും വകുപ്പിനെ പിന്തുണയ്ക്കാനും മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.  റവന്യുമന്ത്രിയെ ഇക്കാര്യത്തിൽ മുഖ്യ മന്ത്രി രക്ഷിച്ചു. എന്നാൽ  മുഖ്യമന്ത്രി  പ്രതിസന്ധിയിലായപ്പോൾ റവന്യുമന്ത്രിയോ  അദ്ദേഹത്തിൻ്റെ പാർട്ടിയോ മുഖ്യമന്ത്രിയെ സഹായിച്ചില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് മന്ത്രിമാർക്കുള്ളത്.

 

എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തിൽ സർക്കാർ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാർക്കോ പാർട്ടി സംവിധാനങ്ങൾക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻ്റെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്.   കഴിഞ്ഞ ഏതാനും നാളുകളായി പറയാൻ ബാക്കി വച്ചതാണ് റിയാസ്  പറഞ്ഞത്.

 

മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ശങ്ക വേണ്ടെന്നും മുഹമ്മദ് റിയാസ് ഓർമ്മപ്പെടുത്തി. മുഹമ്മദ് റിയാസിന്റെ പരാമർശം പാർട്ടി നേതൃത്വത്തിലും സിപിഎം ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ്. അതേസമയം, മന്ത്രിമാർക്ക് എതിരെ റിയാസ് പ്രത്യക്ഷത്തിൽ പരാമർശം ഒന്നും നടത്താത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ സിപിഎം ഒരു പരസ്യം നിലപാട് ഉടൻ പറയാൻ ഇടയില്ല. 

 

മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തി. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും റിയാസ് പരോക്ഷ  പരാമർശം നടത്തി. കോടിയേരി ബാലകൃഷ്ണൻ ഗോവിന്ദൻ മാഷിനെ പോലെയല്ലെന്നാണ് റിയാസ് പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്ന ഘട്ടങ്ങളിലെല്ലാം  കോടിയേരി പത്രസമ്മേളനം നടത്തി അദ്ദേഹത്തിൻ്റെ  പിന്നിൽ  ഉറച്ചു നിന്നു. എന്നാൽ ഗോവിന്ദൻ പത്രസമ്മേളനങ്ങൾ നടത്തുന്നതു പോലും കുറവാണ്.

അദ്ദേഹം മുഖ്യമന്ത്രിയെ ഒരു പരിധി വിട്ട് സഹായിക്കുകയില്ല. അതാണ് രീതി. തെറ്റെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങളിൽ അഭിപ്രായം പറയാൻ അദ്ദേഹം നിൽക്കുകയുമില്ല.

 

മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ്  പറഞ്ഞതെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്.- അത് തന്നെയാണ് റിയാസും പറഞ്ഞത്.മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും റിയാസിൻെറ പരാമർശത്തിൽ  പാർട്ടി സെക്രട്ടറിക്ക് അത്ര പ്രതിപത്തിയില്ല.

 

 നേരത്തെ കോടിയേരി സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം.

 

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ പലർക്കും സഭാ കമ്പം മാറിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർ  മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം കർശനമായാണ് നേരിട്ടത്. ഇതിൽ എ.കെ ബാലനെ പോലെ ചുരുക്കം ചിലർ മാത്രമാണ് ഇപ്പോഴും മുഖ്യമന്ത്രിയെ സഹായിക്കാനുള്ളത്. ഗോവിന്ദൻ മാഷ് നിശബ്ദനായിരിക്കുമ്പോൾ പോലും  എ.കെ.ബാലൻ കർശന നിലപാടുമായി രംഗത്ത് എത്താറുണ്ട്. ഇതിൽ ബാലൻ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് ലഭിച്ചിരുന്നില്ല.

ഇതിൻെറയെല്ലാം  ശാപമാണ് ഇപ്പോൾ പിണറായി അനുഭവിക്കുന്നത്.

 

പിണറായിയുടെ അറിവോടെയാണ് തന്നെ സംബന്ധിക്കുന്ന പ്രവർത്തന റിപ്പോർട്ട് സി പി എം തയ്യാറാക്കിയതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇതിൽ നിന്നും കർശനമായ ഒരു താക്കീത് നൽകാനാണ് പിണറായി ശ്രമിച്ചത്. എന്നാൽ സി പി എം പഴയ സി പി എം അല്ല.പിണറായി പഴയ പിണറായിയുമല്ല. 

 

 

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (37 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (44 minutes ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (52 minutes ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (4 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (4 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (4 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (5 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (5 hours ago)

Malayali Vartha Recommends