എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്ന് പ്രദേശവാസികള്‍

പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്ന് പ്രദേശവാസികള്‍.എന്നാല്‍ ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഷാനിദ് വീട്ടില്‍ എത്തിയിരുന്നതെന്നാണ് മുത്തശ്ശി പറയുന്നത്. വൈകിയതിന്റെ പേരില്‍ വഴക്കു പറയുമ്പോഴും ഷാനിദ് തിരിച്ചു ദേഷ്യപ്പെടില്ലായിരുന്നു. വീട്ടില്‍ ഇതുവരെ ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നത് കണ്ടിട്ടില്ലെന്നും മുത്തശ്ശി പറയുന്നു. അമ്പായത്തോട് പാറമ്മല്‍ പള്ളിക്ക് സമീപത്തെ പിതാവിന്റെ വീട്ടില്‍ മുത്തശ്ശിക്കൊപ്പമാണ് ഷാനിദ് താമസിച്ചിരുന്നത്.
ഷാനിദ് താമസിച്ചിരുന്ന സ്ഥലത്ത് ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഷാനിദ് ഉള്‍പ്പെടുന്ന കണ്ണിയില്‍ ഇനിയും ഒട്ടേറെപ്പേരുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ പുറത്തുകൊണ്ടുവരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കുറച്ചുകൂടി കാര്യക്ഷമമായ ഇടപെടല്‍ അത്യാവശ്യമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് എംഡിഎംഎ വിഴുങ്ങുകയായിരുന്നു. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് താന്‍ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പൊതികള്‍ വിഴുങ്ങിയതായി പറഞ്ഞത്.
അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്കാന്‍, എന്‍ഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളില്‍ 2 ചെറിയ പ്ലാസ്റ്റിക് പൊതികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളില്‍ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഷാനിദിന്റെ മരണം രാവിലെ 11.20നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























