രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയില്‍ ആളുകളുണ്ടെങ്കില്‍ ഔട്ട്ലെറ്റുകള് അടയ്ക്കാന്‍ പാടില്ലെന്ന് ബെവ്കോ

രാത്രി ഒമ്പത് മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയില്‍ ആളുകളുണ്ടെങ്കില്‍ ഔട്ട്ലെറ്റുകള് അടയ്ക്കാന്‍ പാടില്ലെന്ന് ബെവ്കോയുടെ ഉത്തരവ്. വരിയിലെ അവസാന ആള്‍ക്കും മദ്യം നല്‍കിയതിന് ശേഷം മാത്രമേ ഔട്ട്ലെറ്റ് അടയ്ക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവില്‍ പറയുന്നത്. വെയര്‍ഹൗസ് മാനേജരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഷോപ്പ് ഇന്‍ ചാര്‍ജുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. നിലവില്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ പല ഔട്ട്ലെറ്റുകളിലും ഒമ്പത് മണി കഴിഞ്ഞാലും വരിയില്‍ ആളുകളുണ്ടാകും. ചില ഔട്ട്ലെറ്റുകള്‍ക്ക് സമയം കഴിഞ്ഞതിന്റെ പേരില്‍ മദ്യം നല്കാന് വിസമ്മതിക്കാറുണ്ട്. ഇതേ തുടര്‍ന്നാവാം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha
























