ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വടകരയില്‍ ഓട്ടോ ഡ്രൈവറെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര - മാഹി കനാലിന്റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് ചെമ്മരത്തൂര്‍ സ്വദേശി അജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ കനാലിന് സമീപം നിര്‍ത്തിയിട്ടനിലയിലായിരുന്നു.
പുലര്‍ച്ചെ വീട്ടില്‍ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























