കാസര്‍കോട്ട് സൂര്യാഘാതമേറ്റ് വയോധികന് മരിച്ചു... ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിടെയാണ് സംഭവം

കാസര്‍കോട്ട് സൂര്യാഘാതമേറ്റ് വയോധികന് മരിച്ചു... ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിടെയാണ് സംഭവം
കയ്യൂര്‍ മുഴക്കോം, വലിയപൊയിലില്‍ കുഞ്ഞിക്കണ്ണനാണ്(92) മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് അത്യാഹിതം. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
"
https://www.facebook.com/Malayalivartha
























