കണ്ണൂര്‍ നഗരത്തില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍...

കണ്ണൂര്‍ നഗരത്തില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. കണ്ണൂരിലെ മാളിന് സമീപത്തെ മുഴത്തടം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന താവക്കര പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ് (30), പെണ്‍സുഹൃത്ത് പാപ്പിനിശ്ശേരി വയലില്‍ ഹൗസില്‍ അനാമിക (26), താഴെചൊവ്വ പാതിരിപറമ്പിലെ ടി.എം.അര്ജുന് (24), ചൊവ്വയിലെ ടി.കെ.സവാദ് (24) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി 11.30-ഓടെ ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘാംഗങ്ങള്‍ ചേര്‍ന്ന് പിടികൂടിയത്.
നിഹാദില്‍ നിന്ന് 2.72 ഗ്രാം എം.ഡി.എം.എ.യും അനാമികയില്‍നിന്ന് 0.22 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇരുവരും മയക്കുമരുന്ന് വില്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. നിഹാദ് കാപ്പക്കേസില്‍ ഉള്‍പ്പെട്ട് അടുത്തിടെയാണ് ജയില്‍മോചിതനായത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാനായി ശ്രമിച്ച നിഹാദിനെ പോലീസ് കീഴ്പ്പെടുത്തി ചോദ്യംചെയ്തപ്പോഴാണ് കീശയില്‍നിന്ന് എം.ഡി.എം.എ. കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലായി. ഇരുവരും വളപട്ടണം, മട്ടന്നൂര്‍, കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാണ്.
താഴെ ചൊവ്വയില്‍ പുല്ക്കോം പാലത്തിന് സമീപത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ടി.കെ.സവാദിനെ പിടികൂടിയത്. ഇയാളുടെ പക്കലില്‍ നിന്നും 4.54 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പോലീസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനുടെ പിന്തുടര്ന്ന് പിടിക്കുകയായിരുന്നു.താഴെചൊവ്വയിലെ പാതിരിപ്പറമ്പിലെ ടി.എം.അര്‍ജുനില്‍ നിന്നും 8.97 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പോലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടാനായി ശ്രമിക്കുന്നതിടെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. അര്ജുന് മുന്‍പും കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയാണെന്ന് പോലീസ്.
https://www.facebook.com/Malayalivartha
























