കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയില്‍ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടായിരുന്നു.
എന്നാല്‍, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
കോഴിക്കോട്ടെ ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെ 11ഓടെയാണ് മരണം സംഭവിച്ചത്. പുതുപ്പാടി (സൗത്ത് മലപുറം ) റേഷന്‍ കട നടത്തുകയായിരുന്നു യുവാവ്.
https://www.facebook.com/Malayalivartha
























