കണ്ണീര്‍ക്കാഴ്ചയായി... അശാസ്ത്രീയ ഡയറ്റ് സ്വീകരിച്ച് ആരോഗ്യനില വഷളായ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കണ്ണീര്‍ക്കാഴ്ചയായി... അശാസ്ത്രീയ ഡയറ്റ് സ്വീകരിച്ച് ആരോഗ്യനില വഷളായ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കൂത്തുപറമ്പ് മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപത്തായി കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദയാണ് മരിച്ചത്. 18-കാരിയായ ശ്രീനന്ദ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി ഡയറ്റിലായിരുന്നു ശ്രീനന്ദ. യൂട്യൂബ് നോക്കിയാണ് ഭക്ഷണ ക്രമീകരണങ്ങള്‍ നടത്തിയിരുന്നത്. തനിക്ക് തടി കൂടുലാണെന്ന ചിന്ത പെണ്‍കുട്ടിയെ അലട്ടിയിട്ടുണ്ടായിരുന്നു. യൂട്യൂബ് നോക്കി സ്വീകരിച്ച ഡയറ്റ് അശാസ്ത്രീയമായതാകാം പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
"
https://www.facebook.com/Malayalivartha
























