തര്‍ക്കത്തിനൊടുവില്‍... അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍...

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍.... വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭര്‍ത്താവ് ബാബു ജോണ്‍ (52) വെട്ടിയത്. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ.
വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു രണ്ടു പേരും. വെള്ളിയാഴ്ച രാത്രി വിജയ താമസിക്കുന്ന വീട്ടിലെത്തിയ ബാബു തര്‍ക്കത്തിനൊടുവില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈകളിലും താടിയിലും പരിക്കേറ്റ വിജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ ബാബു ജോണിനെ ഇന്നലെ പ്രദേശത്ത് നിന്നും വെള്ളറട പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി,
"
https://www.facebook.com/Malayalivartha
























