ആറ്റുകാലില്‍ നടന് ജയറാം നയിച്ച മേള വിസ്മയം കണ്ടാസ്വദിക്കാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

ആറ്റുകാലില്‍ നടന് ജയറാം നയിച്ച മേള വിസ്മയം കണ്ടാസ്വദിക്കാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ആസ്വാദക ഹൃദയം കീഴടക്കി ആറ്റുകാല്‍ നടയില്‍ ജയറാം കൊട്ടിക്കയറി.
പതികാലത്തില്‍ താളമിട്ടുതുടങ്ങിയ പഞ്ചാരിയുടെ മേളക്കൊഴുപ്പില്‍ നിറഞ്ഞുനിന്ന ആസ്വാദകരും താളമിട്ട് ഒപ്പം കൂടി. ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 101ല്‍പ്പരം കലാകാരന്മാര് മേളത്തില്‍ അണിനിരന്നു. മേളം 3 മണിക്കൂര്‍ നീണ്ടുനില്‍ക്കുകയായിരുന്നു.
അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി 3 നാള്‍മാത്രം. ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഞായറാഴ്ച ക്ഷേത്ര ദര്‍ശനത്തിനും കലാപരിപാടികള്‍ ആസ്വദിക്കാനും ജനങ്ങളുടെ വലിയ തിരക്കായിരുന്നു. പൊങ്കാലയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി മണ്‍കലങ്ങളും മറ്റ് വസ്തുക്കളും വാങ്ങാനായി നഗരത്തിലാകെ തിരക്ക്. ഉച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തില്‍നിന്നുള്ള എഴുന്നള്ളത്ത് നടന്നു.
"
https://www.facebook.com/Malayalivartha
























