ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ? കാസര്‍കോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....

ഒരു വിഐപിയുടെ മകള്‍ ആയിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ? കാസര്‍കോട് കാണാതായ 15-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അന്വേഷിച്ച പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
നിയമത്തിനു മുന്നില്‍ വി.വി.ഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അടങ്ങിയ ബെഞ്ച് പൊലീസിനെ ഓര്‍മിപ്പിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥന് കേസ് ഡയറിയുമായി നാളെ ഹൈക്കോടതിയില്‍ ഹാജരാവണമെന്നും ഉത്തരവിട്ട് കോടതി. പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു കാസര്‍കോട് പൈവളിഗയില്‍ 26 ദിവസം മുന്‍പ് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ 42കാരനെയും 15-കാരിയേയും ഒരേ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























