സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ തടവുപുള്ളിക്ക് ജാമ്യമില്ല... റിമാന്റ് 24 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിയായ തടവുപുള്ളിക്ക് ജാമ്യമില്ല. പ്രതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി റിമാന്റ് 24 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു.
തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സാ കാതറിന് ജോര്‍ജാണ് മണികണ്ഠന് എന്ന റിമാന്റ് പ്രതിക്ക് ജാമ്യം നിരസിച്ചത്. 2024 ആഗസ്റ്റിലാണ് പ്രതിയില്‍ നിന്നും സെല്ലിനുള്ളില്‍ വച്ച് കഞ്ചാവ് പിടികൂടിയത്.
2010ലെ കേരള പ്രിസണ്‍സ് ആന്റ് കറക്ഷന്‍സ് സര്‍വീസസ് (മാനേജ്മെന്റ്) നിയമത്തിലെ വകുപ്പ് 81 (21) (നിരോധിക്കപ്പെട്ട വസ്തുക്കള്‍ കൈവശം വയ്ക്കല്‍) , എന്‍ ഡി പി എസ് വകുപ്പ് 20 (ബി) ( 2 ) (എ) (ഒരു കിലോക്ക് താഴെയുള്ള അളവില്‍ കഞ്ചാവ് കൈവശം വക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതിക്കെതിരെ കലണ്ടര്‍ കേസെടുത്തത്.
https://www.facebook.com/Malayalivartha
























