ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ സ്ഥിരം ട്രെയിനുകള്‍ക്ക് ചില താല്‍ക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് പുലര്‍ച്ചെ 1.30ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരത്തുനിന്ന് 13ന് പകല്‍ 2.15ന് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിന്‍ (06078) രാത്രി 7.40ന് എറണാകുളത്തെത്തും. കന്യാകുമാരിയില്‍ നിന്ന് 13ന് രാവിലെ 10.10നുള്ള മംഗളൂരു എക്സ്പ്രസ് (16525) ഒരു മണിക്കൂര്‍ വൈകി 11.10നാകും പുറപ്പെടുക. 13ന് പകല്‍ 1.25ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്നുള്ള നാഗര്‍കോവില്‍ പാസഞ്ചര്‍ (56310) 35 മിനിറ്റ് വൈകി പകല്‍ രണ്ടിനാകും പുറപ്പെടുക.
അധിക സ്റ്റോപ്പുകള്‍ (തീയതി, ട്രെയിന്‍, താല്‍ക്കാലിക സ്റ്റോപ്പ് എന്നീ ക്രമത്തില്‍)
മാര്‍ച്ച് 13ന് പുറപ്പെടുന്ന കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706)- ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് 13ന് തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12624)-കഴക്കൂട്ടം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് 13ന് തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12696) - കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് 13ന്- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ് (16650) - ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് (16348) - കടയ്ക്കാവൂര്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് 12 - മധുര- പുനലൂര്‍ എക്സ്പ്രസ് (16729) - പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച് 13- നാഗര്‍കോവില്‍- മംഗളൂരു പര ശുറാം എക്സ്പ്രസ് (16650) - ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മാര്‍ച്ച്13- കൊല്ലം -ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (20636) - തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
10ന് ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് (12626)- ഏറ്റുമാനൂര്‍, പരവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
11ന് ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) തുറവൂര്‍, മാരാരിക്കുളം, പരവൂര്‍, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
11ന് സെക്കന്ദരാബാദ്- തിരുവനന്തപുരം എക്സ്പ്രസ് (17230) - ഇരിഞ്ഞാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂര്‍, പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
12ന് മംഗളൂരു സെന്‍ട്രല്‍ -കന്യാകുമാരി എക്സ്പ്രസ് (16649) - മയ്യനാട്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
12ന് ഷൊര്‍ണൂര്‍ - തിരുവനന്തപുരം- വേണാട് എക്സ്പ്രസ് (16301) - മുരുക്കുംപുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
12ന് മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605)- മാരാരിക്കുളത്ത് താല്‍ക്കാലിക സ്റ്റോപ്പ്
12ന് നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ്- നാഗര്‍കോവില്‍ ടൗണ്‍ വീരനല്ലൂര്‍, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
12ന് കന്യാകുമാരി- പുനലൂര്‍ പാസഞ്ചറിന് (56706) നാഗര്‍കോവില്‍ ടൗണ്‍, വീരനല്ലൂര്‍, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
12ന് ഗുരുവായൂര്‍- ചെന്നൈ എഗ് മൂര്‍ എക്സ്പ്രസ് (16128)- തുറവൂര്‍, മാരാ രിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
12ന് മധുര- തിരുവനന്തപുരം എക്സ്പ്രസ് (16344)- പരവൂര്‍, കടയ്ക്കാവൂര്‍, നോര്‍ത ചിറയിന്‍കീഴ്, മുരുക്കുംപുഴ, പേട്ട
12ന് മംഗളൂരു -തിരുവനന്തപുരം എക്സ്പ്രസ് (16603) - തുറവൂര്‍, മാരാരിക്കു ളം, പേട്ട
12ന് ചെന്നൈ സെന്‍ട്രല്‍ -തിരുവ നന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12695) - പരവൂര്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, പേട്ട
13ന് തിരുവനന്തപുരം -മംഗളൂരു മലബാര്‍ എക്സ്പ്രസ് (16629) - മയ്യനാട്
12ന് മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് (16630) മയ്യനാട്
12ന് മൈസൂര്‍ -തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് ( 16315) - തുറവൂര്‍, മാരാരിക്കുളം
13ന് ഷാലിമാര്‍ -തിരുവനന്തപുരം എക്സ്പ്രസ് (22641) - മാരാരിക്കുളം, തുറവൂര്‍
10ന് ശ്രീമാതാ വൈഷ്ണോ ദേവി -കന്യാകുമാരി ഹിമസാഗര്‍ എക്സ്പ്രസ് -നെയ്യാറ്റിന്‍കര, പാറശാല, ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍
https://www.facebook.com/Malayalivartha
























