വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: മറ്റു നാലു പേരുടെയും മരണവിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടര്‍മാര്‍ അറിയിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇളയ മകന് അഫ്സാന്റെ മരണവിവരം മാത്രമാണ് നേരത്തെ അറിയിച്ചിരുന്നത്. ഇളയ മകന്റെ മരണവിവരം കേട്ടത്തോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മറ്റുള്ളവരുടെ മരണവിവരം അറിയിച്ചിരുന്നില്ല.
അഫ്സാനെ കൂടാതെ ഷെമിയുടെ ഭര്‍തൃമാതാവ് സല്‍മാ ബീവി, ഭര്തൃസഹോദരന് അബ്ദുല്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി, അഫാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരെയാാണ് പ്രതി കൊലപ്പെടുത്തിയത്. ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി.
അതേസമയം പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാണ് ഈ കേസ്. അഫാനെ ചൊവ്വാഴ്ച കൊലപാതകം നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പണം ചോദിച്ചിട്ട് നല്‍കാത്തതിലെ വൈരാഗ്യത്തിലാണ് അഫാന് പിതാവിന്റെ സഹോദരന് അബ്ദുല്‍ ലത്തീഫിനെയും ഭാര്യ സല്‍മാ ബീവിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അഫാന് കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തില്‍ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുക. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.
https://www.facebook.com/Malayalivartha
























