പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും... ലത്തീഫിന്റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അഫാന്‍ കൊലപ്പെടുത്തിയ ലത്തീഫിന്റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കുത്തുവാക്കുകളില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.
അതേസമയംവെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ മറ്റു നാലു പേരുടെയും കൊലപാതക വിവരം പ്രതിയുടെ മാതാവ് ഷെമിയെ അറിയിച്ച് ഡോക്ടര്‍മാര്‍ . ഇളയ മകന്‍ അഫ്‌സാന്റെ മരണവിവരം മാത്രമാണ് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നത്. ഇതു കേട്ടത്തോടെ ഷെമിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മറ്റുള്ളവരുടെ മരണവിവരം അറിയിച്ചിട്ടില്ലായിരുന്നു. എന്നാല്‍ അഫ്സാനെ കൂടാതെ ഷെമിയുടെ ഭര്‍തൃമാതാവ് സല്‍മാ ബീവി, ഭര്‍തൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി, അഫാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരെയും അഫാന്‍ കൊലപ്പെടുത്തിയെന്ന വിവരം ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഷെമിയെ ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി.
അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ അഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാണ് ഈ കേസ്. അഫാനെ ചൊവ്വാഴ്ച കൊലപാതകം നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
അഫാന്റെ പിതാവ് അബ്ദുല്‍ റഹിം വിദേശത്ത് കുടുങ്ങിയതിനെത്തുടര്‍ന്ന് വീട്ടിലെ ആവശ്യങ്ങള്‍ക്ക് കുടുംബം ലത്തീഫിനെയാണ് ആശ്രയിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ കൂടുതല്‍ ബാധ്യതകളിലേക്കു പോകരുതെന്ന് അഫാനെ ലത്തീഫ് ഓര്‍മിപ്പിച്ചിരുന്നു. ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിനു ബുദ്ധിമുട്ടാകുന്നുവെന്ന് അഫാന്‍ പലതവണ മാതാവ് ഷെമിയോടു പറഞ്ഞുവെന്നാണു പൊലീസിന് ലഭിച്ച സൂചനകള്‍ .സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ലത്തീഫ് സഹായിച്ചില്ലെന്ന പരാതിയും അഫാനുണ്ടായിരുന്നു. പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ എതിര്‍ത്തതും പരിഹസിച്ചതും അഫാന് ലത്തീഫിനോടുള്ള വൈരാഗ്യം വര്‍ദ്ധിക്കുന്നതിന് കാരണമായി.
സംഭവദിവസം എസ്എന്‍പുരത്തെ വീട്ടിലെത്തിയ അഫാന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ലത്തീഫിനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടുക്കളയിലായിരുന്ന സജിതയെ പിന്നാലെ കൊലപ്പെടുത്തി. എസ്എന്‍പുരത്തേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ, സാഹചര്യത്തെളിവുകളും അഫാന്റെ മൊഴിയും കൂട്ടിയിണക്കിയാവും പൊലീസ് അന്വേഷണം നടത്തുക.
https://www.facebook.com/Malayalivartha
























