ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍

ക്യാമ്പസുകള്‍ ലഹരിവിമുക്തമാക്കാനുള്ള തന്റെ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍. 'ലഹരിയോട് സന്ധിയില്ല' എന്ന ക്യാമ്പയിന് ഗവര്‍ണര്‍ തന്നെ നേതൃത്വം നല്‍കും.
ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും നിരന്തരം പരിശോധനകള്‍ നടത്തണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാം. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിക്കുമെന്നും വ്യക്തമാക്കി ഗവര്‍ണര്‍.
ലഹരി ഉപയോഗിക്കുന്നതില്‍ 90%വും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്. വിദ്യാര്‍ത്ഥികളില്‍ രണ്ടു ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നത്. 12 വി.സിമാരും രണ്ട് രജിസ്ട്രാര്‍മാരും രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ച യോഗത്തിനെത്തിയിരുന്നു. സംസ്‌കൃതം, എം.ജി വി.സിമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാര്‍മാരാണ് പങ്കെടുത്തത്.
ലഹരിമുക്ത ദിനാചരണത്തിന് മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. അന്ന് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഗവര്‍ണറും പങ്കെടുക്കും. ക്യാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധസംഘടനകളുടെയും പണം ലഭ്യമാക്കും
പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായും സഹകരിക്കുകയും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ചികിത്സ നല്‍കി പുനരധിവസിപ്പിക്കുകയും വേണം. മറ്റുള്ളവര്‍ ലഹരി ഉപയോഗത്തിലേക്ക് വീഴാതെ നോക്കേണ്ടതാണ്. ക്യാമ്പസുകളില്‍ ലഹരിഉപയോഗം പരിശോധിക്കാന്‍ സംവിധാനമുണ്ടാവണം. ഡ്രോണ്‍, നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
https://www.facebook.com/Malayalivartha
























