കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍....വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്

കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍....വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.
79.74 ഗ്രാം എംഡിഎംഎ ആണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
കുറ്റിക്കാട്ടൂര്‍ സ്വദേശി മിഥുന് രാജ്, പുതിയങ്ങാടി സ്വദേശി നൈജില്‍ റിട്സ്, പൂവാട്ട് പറമ്പ് സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇലത്തൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടുന്നത്.
ഇതേ തുടര്‍ന്ന് പാവങ്ങാടിന് സമീപത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് പ്രതികള്‍ വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് .എവിടെ നിന്നാണ് വന്‍ തോതില്‍ എംഡിഎംഎ എത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതികളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നു.
https://www.facebook.com/Malayalivartha
























