Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

കാസര്‍കോട് 15കാരിയെയും 42കാരനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി

11 MARCH 2025 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട് പതിനഞ്ചുകാരിയെയും 42കാരനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍നിന്നും അന്വേഷണം മോശമായ രീതിയില്‍ അല്ല നടന്നിട്ടുള്ളത് എന്ന് മനസിലായെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ല എന്ന് തോന്നാതിരിക്കാന്‍ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി സമര്‍പ്പിച്ചതിനു ശേഷമുണ്ടായ കാര്യങ്ങള്‍ കോടതി മുന്‍പാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു മനസിലാക്കി. ഉച്ചയ്ക്കു ശേഷം കോടതി ചേരുന്നതിനു മുമ്പായി കേസ് ഡയറികളും കോടതി പരിശോധിച്ചു. തുടര്‍ന്നാണ് കേസ് സംബന്ധിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്. ഈ കേസില്‍ പൊലീസിനെ വിമര്‍ശിച്ചിട്ടില്ലെന്നും ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി സംസാരിച്ചതാണെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിക്ക് 15 വയസ് മാത്രമേ ഉള്ളു എന്നതിനാല്‍ പോക്‌സോ കേസെന്ന ദിശയില്‍ അന്വേഷിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടിയേയോ പെണ്‍കുട്ടിയേയോ സംബന്ധിച്ചുള്ള കേസുകളില്‍ എപ്പോഴും പോക്‌സോ എന്നത് മനസിലുണ്ടാവണം. കുറ്റം ചുമത്തുന്നത് ഉള്‍പ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാവാം. അതുപോലെ, ഒരു പെണ്‍കുട്ടിയേയോ സ്ത്രീയെയോ കാണാതായാല്‍ പെട്ടെന്ന് തന്നെ നടപടികള്‍ കൈക്കൊള്ളണം. ശരിയാണോ തെറ്റാണോ തുടങ്ങിയ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. എന്തുകൊണ്ടാണ് കുട്ടിയെ കാണാതായി ഏഴു ദിവസത്തിനു ശേഷം പൊലീസ് നായയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളും കോടതി ആരാഞ്ഞു.

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഓര്‍മിപ്പിച്ച കോടതി, ഒരിക്കലും ഇവിടെ നടക്കില്ല എന്ന് 10 കൊല്ലം മുന്‍പ് ഓര്‍ത്ത കാര്യങ്ങളൊക്കെ ഇപ്പോള്‍ നടക്കുണ്ടെന്നും വാക്കാല്‍ അഭിപ്രായപ്പെട്ടു. കോവിഡിനു മുന്‍പും ശേഷവും എന്ന രീതിയിലായി ലോകത്തെ മാറ്റങ്ങള്‍ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിക്കു മുന്നിലുണ്ടായിരുന്നത്. ഫെബ്രുവരി 12ന് കാണാതായ 15കാരിയേയും അയല്‍വാസിയായ പ്രദീപിനെയും കഴിഞ്ഞ ദിവസമാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടായിരുന്നു. കാണാതായ അന്നു തന്നെ മരിച്ചിരിക്കാനുള്ള സാധ്യതയാണ് അന്വേഷണ ഉദ്യോഗസ്ഥനും പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (7 minutes ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (14 minutes ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (22 minutes ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (30 minutes ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (2 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (2 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (2 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (3 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (4 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (4 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (4 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (4 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (4 hours ago)

Malayali Vartha Recommends