Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാര്‍ട് സിറ്റി കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചന: പിണറായി വിജയന്‍

21 FEBRUARY 2016 01:54 AM IST
മലയാളി വാര്‍ത്ത.

കൊച്ചി സ്മാര്‍ട് സിറ്റി ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതില്‍ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്
പേജില്‍ കുറിച്ചു. ഐടി രംഗത്ത് വൈദഗ്ധ്യമുള്ള പതിനായിരക്കണക്കിന് മലയാളി യുവജനങ്ങള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് ഇവിടെ ഈ തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കൊച്ചി സ്മാര്‍ട് സിറ്റി ഐടി മേഖലയിലെ കുതിച്ചു ചാട്ടത്തിന് രൂപപ്പെടുത്തിയ സ്വപ്ന പദ്ധതി എന്നതില്‍ നിന്ന് പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയത് ജനങ്ങളോടുള്ള കൊടും വഞ്ചനയാണ്. ഐടി രംഗത്ത് വൈദഗ്ധ്യമുള്ള പതിനായിരക്കണക്കിന് മലയാളി യുവജനങ്ങള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തു പോയി തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴാണ് ഇവിടെ ഈ തട്ടിപ്പ്. സ്മാര്‍ട് സിറ്റിയില്‍ പ്രാമുഖ്യം ഐടി കമ്പനികള്‍ക്കാണ് നല്‍കേണ്ടത്. തൊഴിലവസരവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് ഉറപ്പാക്കേണ്ടത്.
എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിനല്ല തയാറാകുന്നത് എന്ന് ശനിയാഴ്ച ആദ്യകെട്ടിടം ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വ്യക്തമാകുന്നു, ആറര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ പുതിയ ഒരു ഐടി സംരംഭം പോലുമില്ല. അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളുമില്ല. സ്മാര്‍ട് സിറ്റിയിലേക്ക് അന്താരാഷ്ട്ര ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്ന് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം അട്ടിമറിച്ചു. എല്‍ഡിഎഫ് ഐടി മേഖലയില്‍ നടത്തിയ മാതൃകാപരമായ ഇടപെടലില്‍ നിന്നുള്ള തിരിച്ചു പോക്കാണിത്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സ്മാര്‍ട് സിറ്റിയും ഇന്‍ഫോപാര്‍ക്കും ആരംഭിച്ചതും ഇടതുപക്ഷ സര്‍ക്കാരാണ്. അവയിലെ തൊഴിലവസരങ്ങളും സാധ്യതകളും തുടര്‍ന്നുഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.
സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പ് ഉദ്ഘാടന മാമാങ്കം നടത്തി മേനി നടിക്കാനുള്ള വ്യഗ്രത മനസ്സിലാക്കാം. അത് ജനങ്ങളെയാകെ വഞ്ചിച്ചു കൊണ്ടാകുന്നു എന്നതാണ് ഇവിടത്തെ പ്രശ്‌നം. നമ്മുടെ യുവ സമൂഹത്തിന്റെ പ്രത്യാശകളും അവകാശങ്ങളും ചവിട്ടിമെതിച്ച്, അതാണ് ഐടി വികസനം എന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാരിന്റെ കപട മുഖമാണ് സ്മാര്‍ട് സിറ്റിയുടെ പേരില്‍ നടക്കുന്ന ആഘോഷത്തില്‍ തെളിഞ്ഞു കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (11 minutes ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (23 minutes ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (34 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (41 minutes ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (50 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (1 hour ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (1 hour ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (9 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (9 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (9 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (9 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (9 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (9 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

Malayali Vartha Recommends