Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

13 MARCH 2025 11:09 PM IST
മലയാളി വാര്‍ത്ത

ഊട്ടിയില്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഊട്ടിക്കു സമീപം മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്കു പോയ അഞ്ജലയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു.

ഇന്നു രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ അനക്കം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഈ ഭാഗത്തെ തോട്ടങ്ങളില്‍ തൊഴിലാളികള്‍ എത്താന്‍ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (2 minutes ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (12 minutes ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (14 minutes ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (33 minutes ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (1 hour ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (1 hour ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (1 hour ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (1 hour ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (2 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (2 hours ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (2 hours ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (3 hours ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (3 hours ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends