സംസ്ഥാനത്ത് സിപിഎം സഹായത്തോടെ ലഹരിമാഫിയകൾ അഴിഞ്ഞാടുകയാണ്; ലഹരിമാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ലഹരിമാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് സിപിഎം സഹായത്തോടെ ലഹരിമാഫിയകൾ അഴിഞ്ഞാടുകയാണ്. സർക്കാരിൻ്റെ സഹായത്തോടെയാണിത്. മാർച്ച് 23 മുതൽ 30 വരെ 280 മണ്ഡലങ്ങളിലും ജാഗ്രതാ സദസുകൾ സംഘടിപ്പിക്കും. കടൽമണൽ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കൊല്ലത്ത് മാത്രമാണ് മണൽക്കൂന നീക്കാൻ തീരുമാനിച്ചത്. ഇത് ശാസ്ത്രീയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ്.
എന്നാൽ ആലപ്പുഴയിലും കോഴിക്കോടുമാണ് യുഡിഎഫും എൽഡിഎഫും സമരം ചെയ്യുന്നത്. കടൽമണൽ ഖനനം അല്ല മണൽത്തിട്ടകൾ നീക്കുകയാണ് ചെയ്യുന്നത്. വ്യാജപ്രചരണത്തിനെതിരെ ഏപ്രിൽ 5 ന് കൊല്ലത്ത് ബഹുജന സമ്മേളനം നടത്തും. തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് സെമിനാർ നടത്തും. തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രക്ഷോഭം നടത്താനും നേതൃയോഗം തീരുമാനിച്ചു.
പദയാത്രകളും ഗൃഹസമ്പർക്കവും സംഘടിപ്പിക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സിപിഎം ക്ഷേത്രങ്ങളിൽ ഇത്തരം പേക്കൂത്തുകൾ നടത്തുന്നത്. ആയിരം തവണ ഗംഗയിൽ മുങ്ങിക്കുളിച്ചാലും സിപിഎമ്മിൻ്റെ പാപം തീരില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ എന്നിവർ സംബന്ധിച്ചു.
https://www.facebook.com/Malayalivartha
























