4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ് 12കാരി

4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ് 12വയസ്സുകാരി. പാപ്പിനിശ്ശേരി പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ കാരണം തിരയുകയാണ് നാട്ടുകാരും പോലീസും. 12 വയസ്സുകാരിയാണു കുഞ്ഞിനെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണു കൃത്യം നടത്തിയ 12 കാരി.
വാടക ക്വാര്‍ട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അര്‍ധരാത്രിയോടെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. വളപട്ടണം പൊലീസാണു കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിനുണ്ടായ കാരണം അന്വേഷിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha
























